LiveTV

Live

National

രാജ്യസഭാ തെരഞ്ഞെടുപ്പ്: 59 സീറ്റില്‍ 28 ലും ബിജെപിക്ക് ജയം

രാജ്യസഭാ തെരഞ്ഞെടുപ്പ്: 59 സീറ്റില്‍ 28 ലും ബിജെപിക്ക് ജയം
Summary
കോണ്‍ഗ്രസ്സ് 10, തൃണമൂല്‍ 4, മറ്റുപാര്‍ട്ടികള്‍ 17

59 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 28 ലും ബി ജെ പി ക്ക് ജയം. ‌വാശിയേറിയ പോരാട്ടം നടന്ന യു പി യില്‍ എതിര്‍ചേരിയില്‍ നിന്നുള്ള വോട്ട് സ്വന്തമാക്കാനായതും രണ്ടാം പ്രിഫറന്‍സ് വോട്ടുകളുടെ ആനുകൂല്യവും ബിജെപിക്ക് നേട്ടമായി. കോണ്‍ഗ്രസ്സ് 10, തൃണമൂല്‍ 4, മറ്റുപാര്‍ട്ടികള്‍ 17 എന്നിങ്ങനെയാണ് ബാക്കി സീറ്റുകളിലെ കക്ഷി നില.

രാജ്യസഭയില്‍ ന്യൂനപക്ഷമായിരുന്ന എന്‍ഡിഎക്ക് കൂടുതല്‍ കരുത്ത് പകരും വിധമാണ് 59 രാജ്യസഭാ സീറ്റുകള്‍ നികത്തപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ ബിഎസ്‍പി എം.എല്‍.എ അനില്‍ സിംഗ് കൂറ് മാറി ബി ജെ പിക്ക് വോട്ട് ചെയ്തത് ബി എസ് പി - എസ് പി സഖ്യത്തിന് തിരിച്ചടിയായി . സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന പത്ത് സീറ്റില്‍ എട്ടെണ്ണത്തില്‍ വിജയം ഉറപ്പിച്ചിരുന്ന ബിജെപിക്ക് ഇതോടെ ഒരു സീറ്റുകൂടി അധികമായി കിട്ടി. യു പി യില്‍ എസ് പി ഒരു സീറ്റിലും വിജയിച്ചു.

59 ല്‍ 33 സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. കോണ്‍ഗ്രസ്സ് എംല്‍ എമാര്‍ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജെ ഡി എസ് തെരെഞ്ഞടുപ്പ് ബഹിഷ്കരിച്ച കര്‍ണാടകയില്‍ ആകെയുള്ള 4 സീറ്റില്‍ കോണ്‍ഗ്രസ്സ് 3 ലും ബി ജെ പി ഒന്നിലും ജയിച്ചു. പശ്ചിമ ബംഗാളിലെ 5 സീറ്റില്‍ തൃണമൂലിന് 4 ഉം കോണ്‍ഗ്രസ് 1 ഉം നേടി. തെലുങ്കാനയില്‍ ടി ആര്‍ എസ്സിന് 3, ജാര്‍ഖണ്ഡില്‍ ബി ജെ പി 1, കോണ്‍ഗ്രസ്സ് 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്നടന്ന പ്രധാന ഇടങ്ങളിലെ ഫലങ്ങള്‍.