LiveTV

Live

National

പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം എന്നിവക്ക് പ്രധാന്യം നല്‍കി എഎപി സര്‍ക്കാരിന്‍റെ ബജറ്റ്

പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം എന്നിവക്ക് പ്രധാന്യം നല്‍കി എഎപി സര്‍ക്കാരിന്‍റെ ബജറ്റ്
Summary
പരിസ്ഥിതി സംരക്ഷണത്തിനായി 26 ഇന പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്.

പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം എന്നിവക്ക് പ്രധാന്യം നല്‍കി എഎപി സര്‍ക്കാരിന്‍റെ ബജറ്റ്. 53,000 കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി 26 ഇന പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്.

രൂക്ഷമായ മലിനീകരണത്താല്‍ ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ആദ്യമായി പരിസ്ഥിതി സൌഹാര്‍ദ ബജറ്റ് അവതരിപ്പിച്ച സര്‍ക്കാര്‍ മലിനീകരണം കുറക്കാന്‍ 26 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 905 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ക്ക് പുറമെ 1000 ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലിറക്കും. കാര്‍ഷിക മേഖലകളില്‍ ഉള്‍പ്പടെ സോളാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരു ലക്ഷത്തി 20000 സിസി ടിവികള്‍ സ്ഥാപിക്കും. ഇതിനായി 175 കോടി രൂപ വിലയിരുത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്ന നടപടികള്‍ 2019 ല്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനും ബജറ്റില്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണത്തിനായി 6729 കോടി രൂപയും സൌജന്യ വൈഫൈ പദ്ധതിക്കായി 100 കോടി രൂപയും അനുവദിച്ചു. 53000 കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ചത്.