LiveTV

Live

National

മകളെ പീഡിപ്പിച്ചയാളെ പൊലീസുകാരുടെ മുന്നിലിട്ട് ഇരുകവിളുകളിലും മാറിമാറി തല്ലുന്ന അമ്മ: വീഡിയോ

മകളെ പീഡിപ്പിച്ചയാളെ പൊലീസുകാരുടെ മുന്നിലിട്ട് ഇരുകവിളുകളിലും മാറിമാറി തല്ലുന്ന അമ്മ: വീഡിയോ
Summary
ആ അമ്മയെ പൊലീസുകാര്‍ ആരും പക്ഷേ തടഞ്ഞില്ല.

ബലാത്സംഗകേസിലെ പ്രതിയെ പൊലീസുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും അടിച്ച് ഇരയുടെ അമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ വെച്ചാണ് ആ അമ്മ നിലതെറ്റി പെരുമാറിയത്. പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നു. പൊലീസുകാരുടെ മുന്നിലിട്ട്, പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് പ്രതിയെ ഇരുകവിളുകളിലും മാറി മാറി ആ അമ്മ അടിക്കുന്നത്. ആ അമ്മയെ പൊലീസുകാര്‍ ആരും പക്ഷേ തടഞ്ഞില്ല.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഒരു സ്ത്രീ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയായ യുവാവിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബലാത്സംഗ ഇരയുടെ അമ്മ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മര്‍ദ്ദിക്കുന്നു എന്നുമാത്രമായിരുന്നു വാര്‍ത്ത. പര്‍ദ അണിഞ്ഞ, ശിരോവസ്ത്രം ധരിച്ചു വന്ന സ്ത്രീ പ്രതിയുടെ മുഖത്ത് മാറിമാറി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് സ്റ്റേഷന്റെ മുന്നില്‍ പൊലീസുകാര്‍ ഉള്‍പ്പെടയുള്ളവര്‍ നോക്കി നില്‍ക്കെയാണ് സംഭവം. വഴിയാത്രക്കാരിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.