LiveTV

Live

National

ഇന്ത്യയില്‍ ദിവസവും സിഗരറ്റ് വലിക്കുന്നത് 6.25 ലക്ഷം കുട്ടികള്‍

 ഇന്ത്യയില്‍ ദിവസവും സിഗരറ്റ് വലിക്കുന്നത് 6.25 ലക്ഷം കുട്ടികള്‍
Summary
ദിവസം ഒരു പുകയെങ്കിലും എടുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ 1,95,500 പെണ്‍കുട്ടികളുമുണ്ട്.
 ഇന്ത്യയില്‍ ദിവസവും സിഗരറ്റ് വലിക്കുന്നത് 6.25 ലക്ഷം കുട്ടികള്‍

പുകയിലയുടെയും സിഗരറ്റിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് എത്ര തന്നെ ബോധവത്കരിച്ചിട്ടും ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമില്ല എന്ന് തെളിയിക്കുന്നു ഗ്ലോബല്‍ റ്റുബാകോ അറ്റ്‍ലസിന്റെ പുതിയ റിപ്പോര്‍ട്ട്. കാരണം, ഇന്ത്യയിലെ പുകവലിക്കാരുടെ എണ്ണമെടുത്താല്‍ അതില്‍ 10 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 625000 കുട്ടികള്‍ ദിവസവും പുകവലിക്കുന്നവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഗ്ലോബല്‍ റ്റുബാകോ അറ്റ്‍ലസ് അറ്റ്‍ലസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

എല്ലാവര്‍ഷവും പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന അസുഖത്താല്‍ 9,32,600 ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതില്‍തന്നെ ഒരാഴ്ചയിലെ മാത്രം കണക്കെടുക്കുകയാണെങ്കില്‍ മരണം 17,887 ആണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സാക്ഷ്യപ്പെടുത്തുന്നു.

പതിനഞ്ചു വയസ്സിന് മുകളില്‍ പ്രായമുള്ള 10.3 കോടിജനങ്ങള്‍ രാജ്യത്ത് ദിവസവും പുകവലിക്കുന്നു. പുകവലിക്കാനായി മാത്രം രാജ്യം ചെലവാക്കുന്നത് 18,18,691 മില്യണ്‍ രൂപയാണ്. ഇതില്‍ സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും വാങ്ങുന്ന ചെലവുമുതല്‍, ചികിത്സയ്ക്കായി ചെലവഴിക്കുന്ന തുക വരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു.

 ഇന്ത്യയില്‍ ദിവസവും സിഗരറ്റ് വലിക്കുന്നത് 6.25 ലക്ഷം കുട്ടികള്‍

ദിവസം ഒരു പുകയെങ്കിലും എടുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ 1,95,500 പെണ്‍കുട്ടികളുമുണ്ട്. ആണ്‍കുട്ടികളുടെ എണ്ണമാകട്ടെ, 4,29,500. ഇത് സ്ത്രീ-പുരുഷ ആനുപാതത്തിലേക്കെത്തുമ്പോള്‍ 13 മില്യണ്‍: 90 മില്യണ്‍ എന്നാണ് കണക്കെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിഗരറ്റിന്റെ രൂപത്തിലല്ലാതെ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 171 മില്യണ്‍ ആണ്. ഇത്തരക്കാരിലാണ് വായയിലും തൊണ്ടയിലും കണ്ടുവരുന്ന കാന്‍സര്‍ കൂടുതലായി കാണുന്നതെന്നും പഠനം പറയുന്നു.