LiveTV

Live

National

ബിജെപി എന്നാല്‍ ബ്രെയ്ക്ക് ജനതാ പ്രോമിസ്: ടിഡിപി

ബിജെപി എന്നാല്‍ ബ്രെയ്ക്ക് ജനതാ പ്രോമിസ്: ടിഡിപി
Summary
ബിജെപി എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കല്‍ (ബ്രെയ്ക്ക് ജനതാ പ്രോമിസ്) എന്നാണ് അര്‍ഥമെന്ന് തെലുങ്കുദേശം പാര്‍ട്ടി.

ബിജെപി എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കല്‍ (ബ്രെയ്ക്ക് ജനതാ പ്രോമിസ്) എന്നാണ് അര്‍ഥമെന്ന് തെലുങ്കുദേശം പാര്‍ട്ടി. എന്‍ഡിഎ സഖ്യം വിട്ടെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പരിഹസിച്ച് ടിഡിപി രംഗത്തെത്തിയത്.

ബിജെപിക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസിനെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് ലംഘിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ടിഡിപി നേതാവ് തോട്ട നരസിംഹന്‍ വിമര്‍ശിച്ചത്. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ടിഡിപി കുറ്റപ്പെടുത്തി.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതും കേന്ദ്ര ബജറ്റില്‍ അവഗണിച്ചതുമാണ് ടിഡിപിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മോദി മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ച ടിഡിപി എന്‍ഡിഎ മുന്നണിയും വിടുകയായിരുന്നു. വൈഎസ്ആര്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനും ടിഡിപി തീരുമാനിച്ചു.