LiveTV

Live

National

ബി.ജെ.പിയുടെ പരാജയത്തിന്റെ ആരംഭമെന്ന് മമത

ബി.ജെ.പിയുടെ പരാജയത്തിന്റെ ആരംഭമെന്ന് മമത
Summary
ഫൂല്‍പുരില്‍ എസ്.പി സ്ഥാനാര്‍ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു

ഉത്തര്‍പ്രദേശിലേത് മഹത്തായ വിജയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്‍തള്ളി മുന്നേറുന്ന സാമജ് വാദി പാര്‍ട്ടിയെ അഭിനന്ദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ബി.എസ്.പി അധ്യക്ഷ മായാവതിയെയും സാമജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും അഭിനന്ദിച്ചു.

Great victory. Congratulations to Mayawati Ji and @yadavakhilesh Ji for #UPByPolls The beginning of the end has started

— Mamata Banerjee (@MamataOfficial) March 14, 2018

ഫൂല്‍പുരില്‍ എസ്.പി സ്ഥാനാര്‍ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പുര്‍. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമാണ് ഫൂല്‍പുര്‍.