LiveTV

Live

National

ക​മ്രാ​ൻ യൂ​സ​ഫി​നു ജാ​മ്യം

ക​മ്രാ​ൻ യൂ​സ​ഫി​നു ജാ​മ്യം
Summary
സെ​പ്റ്റം​ബ​റി​ൽ എ​ൻ.​ഐ​.എ അ​റ​സ്റ്റ് ചെ​യ്ത് ആ​റു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത്

ജ​മ്മു കശ്‍മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​യാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​മ്രാ​ൻ യൂ​സ​ഫി​നു ജാ​മ്യം. സെ​പ്റ്റം​ബ​റി​ൽ എ​ൻ.​ഐ​.എ അ​റ​സ്റ്റ് ചെ​യ്ത് ആ​റു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത്.

സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ക​ഴി​ഞ്ഞ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത 12 പേ​രി​ൽ ഒ​രാ​ളാ​ണ് ക​മ്രാ​ൻ. ക​മ്രാ​ന്‍റെ കാ​മ​റ പ​രി​ശോ​ധി​ച്ച എ​ൻ.​ഐ​.എ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വീ​ഡി​യോ​ക​ൾ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ഫോ​ട്ടോ​ഗ്ര​ഫി​യി​ലോ വീ​ഡി​യോ​ഗ്രാ​ഫി​യി​ലോ പ​രി​ശീ​ല​നം നേ​ടാ​ത്ത​തി​നാ​ൽ ക​മ്രാ​ൻ യൂ​സ​ഫ് പ്രൊ​ഫ​ഷ​ണ​ൽ അ​ല്ല എ​ന്ന വാ​ദ​വും എ​ൻ.​ഐ​.എ ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, കാ​ഷ്മീ​രി​ലെ സ​മ​ര​ങ്ങ​ളും സൈ​ന്യ​ത്തി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ചി​രു​ന്ന ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റാ​യ ക​മ്രാ​നെ എ​ൻ.​ഐ​.എ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​ണ് വാദം.