LiveTV

Live

National

വഴിയില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് സല്യൂട്ട് നല്‍കുന്ന കമ്മീഷണര്‍; വൈറല്‍ വീഡിയോ

വഴിയില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് സല്യൂട്ട് നല്‍കുന്ന കമ്മീഷണര്‍; വൈറല്‍ വീഡിയോ
Summary
എന്നാല്‍ ഇന്നത്തെ കാലത്ത് പരസ്‍പര ബഹുമാനം എന്ന പാരമ്പര്യ സങ്കല്‍പം തീരെയില്ല.

സാമൂഹിക ബന്ധങ്ങളുടെ നട്ടെല്ലാണ് പരസ്‍പര ബഹുമാനം. എന്നാല്‍ ഇന്നത്തെ കാലത്ത് പരസ്‍പര ബഹുമാനം എന്ന പാരമ്പര്യ സങ്കല്‍പം തീരെയില്ല. കൊടുത്താല്‍ പോലും തിരിച്ചുകിട്ടുന്ന ഒന്നല്ലാതായി ഈ സംസ്കാരം. എന്നാല്‍ പ്രായഭേദമന്യേ ഒരു വ്യക്തിക്ക് നല്‍കേണ്ട ബഹുമാനം നല്‍കുന്നവരുമുണ്ട് ഈ സമൂഹത്തില്‍. ഇതിന് ഉദാഹരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ വീഡിയോ.

വഴിയില്‍വച്ച് തനിക്ക് സല്യൂട്ട് നല്‍കിയ സ്കൂള്‍ വിദ്യാര്‍ഥിയെ തിരിച്ച് സല്യൂട്ട് ചെയ്യുന്ന ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ദൃശ്യങ്ങളാണിത്. ടി സുനീല്‍ കുമാര്‍ ഐപിഎസാണ് സോഷ്യല്‍മീഡിയയുടെ ഹീറോയായത്. ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്നു സുനീല്‍. വഴിയില്‍വച്ചാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥി സുനീലിന്റെ മുന്നിലെത്തിയത്. വന്നപാടേ കുട്ടി സുനീല്‍ കുമാറിനെ സല്യൂട്ട് ചെയ്തു. ഉടനടി സുനീല്‍ കുമാറും വിദ്യാര്‍ഥിയെ തിരിച്ച് സല്യൂട്ട് ചെയ്യുകയായിരുന്നു. ഒരു നിമിഷം പോലും ചിന്തിക്കാതെയായിരുന്നു ഐപിഎസ് ഓഫീസറുടെ നടപടി. ഇതിന്റെ വീഡിയോ ഫേസ്‍ബുക്കില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.