LiveTV

Live

National

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല; വിജയ് മല്യയുടെ 600 കോടിയുടെ ആഡംബരനൌക മാള്‍ട്ടയില്‍ പിടിയില്‍

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല; വിജയ് മല്യയുടെ 600 കോടിയുടെ ആഡംബരനൌക മാള്‍ട്ടയില്‍ പിടിയില്‍
Summary
രാജ്യത്തെയും രാജ്യത്തെ ബാങ്കുകളെയും മാത്രമല്ല വിജയ് മല്യ എന്ന വിവാദ വ്യവസായി വഞ്ചിച്ചിട്ടുള്ളത്.

രാജ്യത്തെയും രാജ്യത്തെ ബാങ്കുകളെയും മാത്രമല്ല വിജയ് മല്യ എന്ന വിവാദ വ്യവസായി വഞ്ചിച്ചിട്ടുള്ളത്. സമ്പത്ത് വര്‍ധിപ്പിക്കാന്‍ രാപ്പകല്‍ തനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന തൊഴിലാളികളെയും വിജയ് മല്യ കബളിപ്പിച്ചിട്ടുണ്ട്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കാതെ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ട ചരിത്രമാണ് വിജയ് മല്യക്കുള്ളത്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല; വിജയ് മല്യയുടെ 600 കോടിയുടെ ആഡംബരനൌക മാള്‍ട്ടയില്‍ പിടിയില്‍

ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മല്യക്ക് ഇപ്പോഴിതാ, യൂറോപ്യന്‍ ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ ഒരു തിരിച്ചടി ലഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര നൌകകളിലൊന്നായ ഇന്ത്യന്‍ എംപ്രസിന്‍റെ ഉടമയാണ് മല്യ. 600 കോടി രൂപയോളം വില മതിക്കുന്നതാണ് ഈ കപ്പല്‍. നിലവില്‍ ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യ സുഖവാസം തുടരുമ്പോഴും ജീവനക്കാരെ പറ്റിക്കുന്ന രീതിക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണ് തിരിച്ചടിക്ക് കാരണമായത്. ആഡംബര നൌകയിലെ ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ മല്യ നല്‍കാനുള്ളത് ആറ് കോടിയോളം രൂപയാണ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കപ്പലിലെ 40 ഓളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് തന്നെ കൈമാറുന്നതിനെതിരെ മല്യ നിയമപോരാട്ടത്തിലായതു കൊണ്ട് ഈ കപ്പല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ശമ്പളകുടിശിക വര്‍ധിച്ചതോടെ കപ്പല്‍ ജീവനക്കാര്‍ മാള്‍ട്ട ഭരണകൂടത്തിന് പരാതി നല്‍കി. ഇതോടെയാണ് 600 കോടി രൂപ വിലമതിക്കുന്ന ആഡംബര കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാർച്ചിൽ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ.