LiveTV

Live

National

പി.എന്‍.ബി തട്ടിപ്പ്; പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം

പി.എന്‍.ബി തട്ടിപ്പ്; പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം
Summary
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും നീരവ് മോദി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധമുണ്ടായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെയും രാജ്യസഭ 20 മിനിറ്റും നിർത്തിവച്ചു.

പി.എന്‍.ബി തട്ടിപ്പ് കേസ്, ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്‍റെ പങ്ക് എന്നിവ സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണെമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. ലോക്സഭ ആരംഭിച്ചപ്പോള്‍ ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷം ബഹളമാരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ സഭ ഒരുമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. വീണ്ടും സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം ആന്ധ്രപ്രദേശിന് പ്രത്യേക പദവിയാവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്യസഭ ഒരുതവണ തടസപ്പെട്ടത്. പിനന്നീട് വീണ്ടും ചേര്‍ന്നപ്പോള്‍ അടിയന്തരപ്രമേയ നോട്ടീസുകള്‍ ചട്ടംപാലിച്ചല്ല നല്‍കിയതെന്നതിനാല്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യാനാവില്ലെന്ന് അധ്യക്ഷന്‍ സഭയെ അറിയിച്ചു. ഇതിനെ പ്രതിപക്ഷം എതിര്‍ത്തതോടെ സഭ വീണ്ടും നിര്‍ത്തിവെച്ചു.