LiveTV

Live

National

ഗുജറാത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ജയം, സീറ്റുകള്‍ കുറഞ്ഞു

ഗുജറാത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ജയം, സീറ്റുകള്‍ കുറഞ്ഞു
Summary
ഗുജറാത്തില്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 47 ലും ഭരണകക്ഷിയായ ബിജെപിക്ക് ജയം.

ഗുജറാത്തില്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 47 ലും ഭരണകക്ഷിയായ ബിജെപിക്ക് ജയം. 2013 ല്‍ 59 സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപിക്ക് സ്വന്തം മണ്ണില്‍ അടിത്തറ ഇളകി തുടങ്ങിയതിന്‍റെ ലക്ഷണമാണ് ജയിച്ച സീറ്റുകളുടെ എണ്ണം 50 കടക്കാത്തതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യ എതിരാളികളായ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 2013 ല്‍ 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്‍റെ സമ്പാദ്യമെങ്കില്‍ ഇന്നത്തെ ഫലം പുറത്തുവന്നപ്പോള്‍ ഇത് 16 സീറ്റുകളായി ഉയര്‍ന്നു. പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്‍സിപി, ബിഎസ്‍പി എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. 75 മുനിസിപ്പാലിറ്റികളിലേക്കും രണ്ടു ജില്ലാ പഞ്ചായത്തുകളിലേക്കും 17 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 17 താലൂക്ക് പഞ്ചായത്തുകളില്‍ 13 ഇടത്ത് ബിജെപി വിജയിച്ചു.