LiveTV

Live

National

പൊതുജന മധ്യത്തില്‍ വച്ച് ഷൂ നക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം; യുവാവ് ആത്മഹത്യ ചെയ്തു

പൊതുജന മധ്യത്തില്‍ വച്ച് ഷൂ നക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം; യുവാവ് ആത്മഹത്യ ചെയ്തു
Summary
മുംബൈ സ്വദേശിയായ കാസിം ഷെയ്ഖ്(35) ആണ് ജീവനൊടുക്കിയത്

ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് ഷൂ നക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ കാസിം ഷെയ്ഖ്(35) ആണ് ജീവനൊടുക്കിയത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദക്ഷിണ മുംബൈയിലെ കഫേ പരേഡ് ഏരിയയിലുള്ള മാര്‍ക്കറ്റിനടുത്ത് വച്ച് നാലംഗ സംഘം കാസിമിനെ ആക്രമിക്കുകയായിരുന്നു. സംഘത്തിലൊരാള്‍ തന്റെ ഷൂ നക്കാന്‍ കാസിമിനോട് ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത കാസിം കഫേ പരേഡിലുള്ള തന്റെ വസതിയില്‍ ശനിയാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. കാസിമിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഇസ്മായില്‍ ഷെയ്ഖ്(47), അക്ബര്‍ ഷെയ്ഖ്(35), കാരിയ പവ്സെ(35), അഫ്സല്‍ ഖുറേഷി(44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.