LiveTV

Live

National

ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ ഇനി നികുതി നല്‍കണം; 18 ശതമാനം ജിഎസ്‍ടി

ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ ഇനി നികുതി നല്‍കണം; 18 ശതമാനം ജിഎസ്‍ടി
Summary
രാജ്യത്തെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആധാര്‍ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടിയാകുന്നു.

രാജ്യത്തെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആധാര്‍ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടിയാകുന്നു. ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ഇനി മുതല്‍ നികുതി നല്‍കണം. വിവരങ്ങള്‍ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്‍ടിയാണ് നിശ്ചിത ഫീസിനൊപ്പം നല്‍കേണ്ടി വരിക. നിലവില്‍ 25 രൂപയാണ് ആധാര്‍ അപ്ഡേഷന് നല്‍കേണ്ട തുക. 18 ശതമാനം ജിഎസ്‍ടി കൂടി വരുന്നതോടെ ഇത് 30 രൂപയായി വര്‍ധിക്കും.

ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ ഇനി നികുതി നല്‍കണം; 18 ശതമാനം ജിഎസ്‍ടി

അടുത്തയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് യുഐഡിഎഐ അറിയിച്ചു. യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, പുതുതായി ആധാര്‍ എടുക്കേണ്ടവര്‍ ഈ തുക നല്‍കേണ്ടതില്ല. വിലാസം, ജനനതിയതി, ലിംഗം, മൊബൈല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍, ബയോമെട്രിക് തുടങ്ങിയ വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഈ തുക നല്‍കേണ്ടത്. നിലവിലെ 25 രൂപയ്ക്കൊപ്പം 18 ശതമാനം ജിഎസ്‍ടി കൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരിക. ഇത് ജനങ്ങളുടെ സൌകര്യാര്‍ഥം 30 രൂപയായി യുഐഡിഎഐ നിശ്ചയിക്കുകയായിരുന്നു. ആധാര്‍ മിഷീനുകളില്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അടുത്തയാഴ്ച മുതല്‍ ഇത് പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ കേന്ദ്രം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആധാര്‍ പോലുള്ള സര്‍ക്കാരിന്റെ വ്യക്തിവിവര ശേഖരണങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മേല്‍ ജിഎസ്‍ടി ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍, അധികം വൈകാതെ സകലതിനെയും കച്ചവട കണ്ണോടെ കാണാന്‍ തുടങ്ങുമെന്ന് ആര്‍ടിഐ ആക്ടിവിസ്റ്റ് വിജയ് പറഞ്ഞു.