LiveTV

Live

National

മുഗള്‍ഗാര്‍ഡന്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും

മുഗള്‍ഗാര്‍ഡന്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും
Summary
മാര്‍ച്ച് 9 വരെയാണ് ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.

രാഷ്ട്രപതി ഭവനിലെ മുഗള്‍ഗാര്‍ഡന്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. ടുലിപ്പ് പൂക്കളാണ് ഗാര്‍ഡന്‍റെ പ്രധാന ആകര്‍ഷണം.
മാര്‍ച്ച് 9 വരെയാണ് ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.

എട്ട് തരത്തിലുള്ള പതിനായിരത്തോളം ടുലിപ്പ് പുഷ്പങ്ങള്‍. ചുവപ്പ‌ും വെള്ളയും, ചുവപ്പ് കലര്‍ന്ന മഞ്ഞ നിറവും ഉള്ളവ. കൂട്ടത്തില്‍ നെതര്‍ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്ത പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ളവയും, പുതിയതും പാരമ്പര്യത്തനിമയുമുള്ളതുമായ വിവിധ തരം റോസാപൂക്കള്‍.

സ്പിരിച്ച്വല്‍ ഗാര്‍ഡന്‍, ബോണ്‍സായ്ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ കർഷകരുടെ വൈദഗ്ദ്ധ്യവും കരകൌശലവും വെളിപ്പെടുത്തുന്ന വിവിധ ഡിസൈനുകളിലുള്ള ഫ്ലവർ കാർപെറ്റുകൾ സെൻട്രൽ ലോണിൽ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെയാണ് ഗാര്‍ഡനില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

മാര്‍ച്ച് 9 ന് കര്‍ഷകര്‍, ശാരീരിക വൈകല്യമുള്ളവര്‍ സൈനിക അര്‍ധസൈനികര്‍, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കു മാത്രമേ സന്ദര്‍ശനം അനുവദിക്കൂ. കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് ടാക്ടെയില്‍ ഗാര്‍ഡനില്‍ മാര്‍ച്ച് 9 ന് പ്രവേശിപ്പിക്കാം.