LiveTV

Live

National

സുപ്രീംകോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു 

സുപ്രീംകോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു 
Summary
സുപ്രീംകോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു.

സുപ്രീംകോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു. ജസ്റ്റിസ് കെ. എം ജോസഫിനെയും അഭിഭാഷകയായ ഇന്ദുമല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാര്‍‌ശ കേന്ദ്രം തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ശിപാര്‍ശ രാഷ്ട്രപതിക്ക് വിടാന്‍ കേന്ദ്ര നിയമ മന്ത്രാലയം തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ദീപക് മീശ്രയും , അദ്ദേഹത്തിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നാല് ജഡ്ജിമാരും അടങ്ങുന്ന കൊളീജിയം ഈ മാസം 11 നാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്.

മലയാളിയും നിലവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസുമായ കെ എം ജോസഫ്, മുതിര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്മാരാക്കാനായിരുന്നു തീരുമാനം. പിന്നീട് 22 ആം തിയ്യതിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗികമായി ഈ കൊളീജിയം ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നിയമ മന്ത്രാലയം ഈ ശിപാര്‍ശ കാരണം വ്യക്തമാക്കാതെ കൊളീജിയത്തിന് തിരിച്ചയച്ചെന്ന് ന്യൂ ഇന്ത്യന്‍ എക്സ് പ്രസ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടി സംബന്ധിച്ച് നിയമ മന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയതടക്കം നിര്‍ണ്ണായക വിധികള്‍ ജസ്റ്റിസ് കെ.എം ജോസഫ് പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും , ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയ കാരണങ്ങളില്‍ ഒന്നായിരുന്നു കൊളിജീയം ശിപാര്‍ശകള്‍. ഇക്കാര്യത്തില്‍ കൃത്യമായി ചീഫ് ജസ്റ്റിസ് ഇടപെടല്‍ നടത്തുന്നില്ലെന്നായിരുന്നു പ്രതിഷേധിച്ച ജഡ്ജിമാരുടെ ആക്ഷേപം.