LiveTV

Live

National

നാഗാലാന്‍റില്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം

നാഗാലാന്‍റില്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
Summary
ഫെബ്രുവരി 27 ലെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗോത്രവിഭാഗങ്ങളുടെ ഉന്നത സമിതിയോഗത്തിന്‍റെ തീരുമാനം

ഫെബ്രുവരി 27 ലെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗോത്രവിഭാഗങ്ങളുടെ ഉന്നത സമിതിയോഗത്തിന്‍റെ തീരുമാനം. ഭരണകക്ഷിയടക്കം 11 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ ഒപ്പിട്ടു. അതേസമയം പ്രസ്താവനയില്‌‍ ഒപ്പിട്ടെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം പിന്നീട് വ്യക്തമാക്കി. സ്വതന്ത്ര ഗ്രേറ്റര്‍ നാഗാലാന്‍റിനായി വാദിക്കുന്ന വിഘടനവാദിസംഘടനകളും ഗോത്രവിഭാഗങ്ങളും ചേര്‍ന്നാണ് ഫെബ്രുവരി 27 ലെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തത്.

ഇതിനായി ചേര്‍ന്ന ഉന്നതസമിതിയോഗങ്ങളില്‍ പങ്കെടുത്ത ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ട്, ബിജെപി, തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും 6 നാഗാ സംഘടനകളും സംയുക്തപ്രസ്താവനയും ഇറക്കി. സമാധാന ചര്‍ച്ചകളിള്‍ അന്തിമതീരുമാനമാകാതെ തിരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല് പ്രസ്താവനയില്‍ ഒപ്പിട്ട ബിജെപി നേതാക്കളെ തള്ളി കേന്ദ്രമന്ത്രി കിരണ്‍ റിജിജു, വടക്ക് കിഴക്ക് സംസ്ഥാനങ്ങളില‍്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള രാധാമാധവും രംഗത്തെത്തി.

സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇരുവരും വ്യക്തമാക്കി. അതേസമയം എല്ലാപാര്‍ട്ടികളും ബഹിഷ്ക്കരിക്കുകയാണെങ്കില്‍ തങ്ങളും ബഹിഷ്ക്കരിക്കുമെന്ന് നാഗാ പിപ്പിള്‍സ് പാര്‍ട്ടി നേതൃത്വം അറിയിച്ചു. 1997 ല്‍ വിഘടനവാദികളും സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതുമുതല്‍ കേന്ദ്രവും നാഗാസംഘടനകളും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് നാഗാലാന്‍റ് നിയമസഭയും ആവശ്യപ്പെട്ടിരുന്നു. 98 ലും സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു