LiveTV

Live

National

സംഗീതവിസ്മയം തീര്‍ത്ത് ബീറ്റിങ് റിട്രീറ്റ്

സംഗീതവിസ്മയം തീര്‍ത്ത് ബീറ്റിങ് റിട്രീറ്റ്
Summary
കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിലിടംപിടിച്ചു

റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഡല്‍ഹിയിലെ വിജയ് ചൌക്കില്‍ ബീറ്റിങ് റിട്രീറ്റ് നടന്നു. വിവിധ റെജിമെന്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 34 ബാന്റുകളാണ് ബിറ്റിങ് റിട്രീറ്റില്‍ അണിനിരന്നത്. കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിലിടംപിടിച്ചു

യുദ്ധസമയത്ത് സൂര്യാസ്തമയത്തിന് മുന്നോടിയായി യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി മുഴക്കുന്ന വാദ്യഘോഷത്തെ അനുസ്മരിപ്പിക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ്. വിവിധ റെജിമെന്റുകളെ പ്രതിനിധീകരിച്ച് കരസേനയുടെ 32 ബാന്റുകളും നാവിക, വ്യോമസേന വിഭാഗങ്ങളുടെ ബാന്റുകള്‍ക്കും പുറമെ ഡല്‍ഹി പൊലീസ്, സിഎപിഎഫ് എന്നിവയുടെ ബാന്റുകളും ഇത്തവണ സംഗീതവിസ്മയം തീര്‍ത്തു.

റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ ഓച്ചിറ കെട്ടുകാഴ്ച്ചയായിരുന്നു ദൃശ്യവിരുന്നൊരുക്കിയതെങ്കില്‍ അവസാനദിവസം അത് ചെണ്ടമേളമായി. മദ്രാസ് റെജിമെന്റിലെ മലയാളികളാണ് ദക്ഷിണേന്ത്യന്‍ സംഗീതവിഭാഗത്തിലായി വിജയ് ചൗക്കില്‍ ചെണ്ടയുടെ മേളം തീര്‍ത്തത്. അന്തരിച്ച മാര്‍ഷല്‍ അര്‍ജന്‍ സിങിന് ആദരമര്‍പ്പിച്ചുകൊണ്ട് വ്യോമസേന അവതരിപ്പിച്ച ഗ്രേറ്റ് മാര്‍ഷല്‍ എന്ന ഗാനമായിരുന്നു ഇത്തവണത്തെ സവിശേഷത.