LiveTV

Live

National

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ കോണ്‍‍ഗ്രസ് പിന്തുണച്ചേക്കില്ല 

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ കോണ്‍‍ഗ്രസ് പിന്തുണച്ചേക്കില്ല 
Summary
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ കോണ്‍‍ഗ്രസ് പിന്തുണച്ചേക്കില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ല. ജുഡീഷ്യറിയിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നത്
നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രികരിക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട് .എസ് പി ,ഡിഎംകെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളും ഇംപീച്ച്മെന്‍് പ്രമേയത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് വരുന്നത് ആലോചിക്കുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നത്.

നീതിന്യായ വ്യവസ്ഥയെ തിരുത്താനുള്ള എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടത് അത്യാവശ്യമാണെന്ന് യെച്ചൂരി ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടെയാണ് ഇംപീച്ച്മെന്റ് നീക്കങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.വിഷയത്തില്‍ ഇടപെടുന്നത് നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രികരിക്കുമെന്നാണ് മുതിര്‍ന്ന നിയമ വിദഗ്ധരുടെ അഭിപ്രായം. വിദഗ്ധാഭിപ്രായം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് തീരുമാന രൂപീകരണത്തിനായി രാഹുല്‍ ഗാന്ധി വസതിയില്‍ യോഗം ചേര്‍ന്നു. എസ് പി ,ഡിഎംകെ അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികളും ഇംപീച്ച്മെന്‍റിനെ പിന്തുണക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.