LiveTV

Live

National

ഈ പാര്‍ക്കില്‍ കയറണമെങ്കില്‍ ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കണം

ഈ പാര്‍ക്കില്‍ കയറണമെങ്കില്‍ ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കണം
Summary
കോയമ്പത്തൂരിലെ ഒരു പൊതു പാർക്കിൽ പ്രവേശിക്കണമെങ്കിൽ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് പോര, വിവാഹ സർട്ടിഫിക്കറ്റ് തന്നെ കാണിക്കണം
ഈ പാര്‍ക്കില്‍ കയറണമെങ്കില്‍ ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കണം

കോയമ്പത്തൂരിലെ ഈ പൊതു പാർക്കിൽ പ്രവേശിക്കണമെങ്കിൽ തിരിച്ചറിയല്‍ രേഖ കാണിക്കണം. അതും ആധാര്‍ കാര്‍ഡ് ഒന്നും പോര, വിവാഹ സർട്ടിഫിക്കറ്റ് തന്നെ കാണിക്കണം. തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പാർക്കിലേക്കുള്ള പ്രവേശനത്തിനാണ് വിവാഹ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

പ്രണയിനികള്‍ തങ്ങള്‍ക്ക് ഒളിച്ചിരിക്കാനും സല്ലപിക്കാനും പാര്‍ക്കിനെ ഉപയോഗിക്കുന്നുവെന്ന് കണ്ടതിനാലാണ് ഇത്തരമൊരു നിയമമെന്ന് സര്‍വകലാശാലയിലെ പ്രൊഫസറാ. എം കണ്ണന്‍ പറയുന്നു. പാർക്ക് സന്ദർശിക്കാൻ വരുന്നവരുടെ ഐഡി കാര്‍ഡും മൊബൈൽ നമ്പറുമൊക്കെ വാങ്ങി ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു.അത് വിജയിക്കാത്തതു കൊണ്ടാണ് വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കമിതാക്കളുടെ പ്രവർത്തികൾ പാര്‍ക്കിലെ മറ്റ് സന്ദര്‍ശകര്‍ക്ക് ശല്യമാണ്. കുടുംബമായി വരുന്നവരും വിദ്യാർത്ഥികളുമൊക്കെ പലതവണ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്"- ആ അധ്യാപകന്‍ പറയുന്നു.

ഈ പാര്‍ക്കില്‍ കയറണമെങ്കില്‍ ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കണം

പാര്‍ക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കവാടത്തിലുള്ള രജിസ്റ്ററിൽ പേരും വിലാസവും മൊബൈൽ നമ്പറും എഴുതണം. പാർക്കിൽ വരുന്നവര്‍ 'മാന്യത' വിട്ട് പെരുമാറരുതെന്ന ബോർഡും ഉണ്ട്. കുടുംബമായി വരുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. അല്ലെങ്കില്‍ തനിച്ച് വരണം എന്ന് പറയുന്നു ഒരു പാർക്ക് ജീവനക്കാരന്‍.

ഈ പാര്‍ക്കില്‍ കയറണമെങ്കില്‍ ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കണം

അധികൃതരുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഒരുമിച്ചിരുന്ന് പഠിക്കാനായി പാര്‍ക്ക് ഉപയോഗപ്പെടുത്തുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ പുതിയ നിയമം തിരിച്ചടിയായിട്ടുണ്ട്. ഇപ്പോള്‍ പ്രണയിനികള്‍ക്ക് വിലക്ക്, നാളെ ചിലപ്പോള്‍ അത് മതത്തിന്‍റെയോ ജാതിയുടെയോ പേരിലാവാം. എന്തായാലും ഇത് ജനാധിപത്യത്തിന് നല്ലതല്ലെന്ന് പറയുന്നു പാര്‍ക്കിലെ സ്ഥിര സന്ദര്‍ശകനായ പ്രഭു.