LiveTV

Live

National

പത്മപുരസ്കാരങ്ങള്‍: ആദ്യ പട്ടിക പുറത്ത്

പത്മപുരസ്കാരങ്ങള്‍: ആദ്യ പട്ടിക പുറത്ത്
Summary
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഗുലാം മുസ്തഫ ഖാന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി..

പത്മ അവാര്‍ഡുകളും രാഷ്ട്രപതിയുടെ സൈനിക മെഡലുകളും പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഗുലാം മുസ്തഫ ഖാന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ബില്യാര്‍ഡ്സ് താരം പങ്കജ് അദ്വാനി എന്നിവര്‍ക്ക് പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. രണ്ട് മലയാളികള്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.