LiveTV

Live

National

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
Summary
മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിപുരയിൽ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ പോളിംഗ് ഫെബ്രുവരി 27-നാണ്. മാർച്ച് മൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിയാണ് തീയതികൾ പ്രഖ്യാപിച്ചത്.