LiveTV

Live

National

ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം

ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം
Summary
അന്താരാഷ്ട്ര വിപണയില്‍ അസംസ്ക്യത എണ്ണവില കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെയാണ് എണ്ണക്കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നത്

ഇന്ധന വില കുതിച്ചുയരുമ്പോഴും എണ്ണക്കമ്പനികള്‍ കൊളളലാഭം കൊയ്യുന്നു. മൂന്നര വര്‍ഷത്തിനിടെ ഏഴ് പൊതുമേഖല കമ്പനികള്‍ കേന്ദ്രത്തിന് ലാഭവിഹിതമായി നല്‍കിയത് 44367 കോടി രൂപയാണ്. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളുടെ കൈയ്യിലെത്തിയതോടെയാണ് ഉപഭോക്താക്കളെ പിഴിഞ്ഞ ലാഭം കൈയ്യുന്നത്.

അന്താരാഷ്ട്ര വിപണയില്‍ അസംസ്ക്യത എണ്ണവില കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെയാണ് എണ്ണക്കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഓ.എന്‍.ജി.സി, ഐ.ഓ.സി.എല്‍, ഓ.എ.എല്‍, ജിഎ.എ.എല്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഇ.എ.എല്‍, ബി.എല്‍.ഐ.എല്‍ എന്നീ ഏഴ് കമ്പനികള്‍ 2014 മുതല്‍ 2017 വരെ 44367 കോടി കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. രാജ്യാന്തര വിപണയില്‍ എണ്ണവില കൂടുമ്പോള്‍ നഷ്ടം നികത്താനെന്ന വാദമുയയര്‍ത്തിയാണ് എണ്ണക്കന്പനികള്‍ ഇന്ധനവില കൂട്ടുന്നത്. എന്നാല്‍ ഈ വിലവര്‍ദ്ധനവ് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്നുവെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്.