LiveTV

Live

National

യുപിയില്‍ കക്കൂസ് ചുമരുകള്‍ക്കും കാവിനിറം

യുപിയില്‍ കക്കൂസ് ചുമരുകള്‍ക്കും കാവിനിറം
Summary
ഹജ്ജ് ഹൌസിനും ബസ്സുകള്‍ക്കും ശേഷം ഉത്തര്‍പ്രദേശിലെ കക്കൂസുകളും കാവിനിറമണിഞ്ഞു.

ഹജ്ജ് ഹൌസിനും ബസ്സുകള്‍ക്കും ശേഷം ഉത്തര്‍പ്രദേശിലെ കക്കൂസുകളും കാവിനിറമണിഞ്ഞു. സംസ്ഥാനത്തെ ഇറ്റാവ എന്ന ഗ്രാമത്തില്‍ നിര്‍മ്മിച്ച ശൌചാലയത്തിന്റെ ചുമരുകള്‍ക്കാണ് കാവി നിറം അടിച്ചിരിക്കുന്നത്.

യുപിയില്‍ കക്കൂസ് ചുമരുകള്‍ക്കും കാവിനിറം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിയനിറമാണ് കാവി. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനാണ് സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കക്കൂസുകള്‍ക്ക് കാവി നിറം പൂശാന്‍ ഇറ്റാവ ഗ്രാമപഞ്ചായത്ത് അധികാരികള്‍ തീരുമാനിച്ചത്. അതുവഴി തങ്ങളുടെ ഗ്രാമത്തിലേക്ക് കൂടുതല്‍ പുരോഗതികളെത്തിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ഉണ്ടാകുമെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്.

സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 350 ടോയ്‍ലെറ്റുകളില്‍ 100 എണ്ണത്തിനാണ് ഇപ്പോള്‍ കാവിനിറം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവയ്ക്കും താമസിയാതെ അതേ നിറം നല്‍കുമെന്നും ഗ്രാമവാസികള്‍ പറയുന്നു. കക്കൂസുകള്‍ക്ക് കാവിനിറം നല്‍കാനുള്ള തീരുമാനം ഗ്രാമപഞ്ചായത്ത് ഒറ്റക്കെട്ടായെ എടുക്കുകയായിരുന്നുവെന്നും ആരും എതിര്‍പ്പുയര്‍ത്തിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

യുപിയില്‍ കക്കൂസ് ചുമരുകള്‍ക്കും കാവിനിറം

ജനുവരി അഞ്ചിനാണ് വിദാന്‍സഭയ്ക്ക് സമീപമുള്ള ഹജ്ജ് ഹൌസിന് കാവിനിറം നല്‍കിയത്. ഇത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. നേരത്തെ പച്ചയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ത്തിയുള്ള പെയിന്റായിരുന്നു ഹജ്ജ് ഹൌസിന് ഉണ്ടായിരുന്നത്. പെയിന്റിംഗിന് കരാര്‍ നല്‍കിയ വ്യക്തി തങ്ങളെ ചതിക്കുകയായിരുന്നുവെന്നാണ് സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റി സെക്രട്ടറി നല്‍കുന്ന വിശദീകരണം.

ഒക്ടോബര്‍ മാസത്തില്‍ തന്നെ സെക്രട്ടറിയേറ്റിന് കാവിനിറം നല്‍കിയിരുന്നു, സംസ്ഥാനത്തെ 50 ബസ്സുകള്‍ക്ക് കാവി നിറം നല്‍കി പുറത്തിറക്കിയതും കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു.