LiveTV

Live

National

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയത് ബ്രഹ്മഗുപ്ത രണ്ടാമനാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയത് ബ്രഹ്മഗുപ്ത രണ്ടാമനാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി
Summary
ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയത് ആരാണെന്ന ചോദ്യത്തിന് ഐസക് ന്യൂട്ടന്‍ എന്ന ശാസ്ത്രജ്ഞനാണെന്ന് ലോകം മുഴുവന്‍ ഉത്തരം പറയും.

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയത് ആരാണെന്ന ചോദ്യത്തിന് ഐസക് ന്യൂട്ടന്‍ എന്ന ശാസ്ത്രജ്ഞനാണെന്ന് ലോകം മുഴുവന്‍ ഉത്തരം പറയും. എന്നാല്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‍നാനി പറയും, ബ്രഹ്മഗുപ്ത രണ്ടാമനാണ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയതെന്ന്. രാജസ്ഥാൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് മന്ത്രിയുടെ 'ചരിത്രപരമായ' തിരുത്ത്.

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയത് ബ്രഹ്മഗുപ്ത രണ്ടാമനാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ആധുനിക ശാസ്ത്രലോകത്തെ കണ്ടെത്തലുകളുടെ ക്രെഡിറ്റ് പുരാതന ഇന്ത്യയിലെ വ്യക്തികള്‍ക്ക് ചാര്‍ത്തി നല്‍കുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. ലോകത്തിലെ ആദ്യ വിമാനത്തിന്‍റെ കണ്ടെത്തല്‍ മുതല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വരെ ഇത്തരത്തില്‍ വ്യാഖ്യാനങ്ങളുണ്ട്. ഇതുപോലൊന്നാണ് ഇപ്പോള്‍ രാജസ്ഥാന്‍ മന്ത്രിയുടെ പ്രസ്താവന. ന്യൂട്ടനും ആയിരം വർഷം മുമ്പ് ബ്രഹ്മഗുപ്തൻ രണ്ടാമൻ ഗുരുത്വാകർഷണ നിയമം കണ്ടെത്തിയെന്ന് അദ്ദേഹം പറയുന്നു. ''ന്യൂട്ടൺ ഗുരുത്വാകർഷണ നിയമം കണ്ടെത്തിയതായി നാം പഠിച്ചിട്ടുണ്ട്. പക്ഷേ ബ്രഹ്മഗുപ്ത രണ്ടാമൻ ന്യൂട്ടണും 1000 വർഷങ്ങൾക്ക് മുമ്പ് ഗുരുത്വാകർഷണ സിദ്ധാന്തം കൊണ്ടുവന്നു. ഈ വസ്തുത നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തത് എന്തുകൊണ്ടാണ്''- വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. ഇത് ആദ്യമായല്ല, വസുദേവിന്‍റെ വിചിത്ര പ്രസ്താവനകള്‍ വാര്‍ത്തയാകുന്നത്. ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്ത് വിടുന്ന ഭൂമിയിലെ ഏകജീവി പശുവാണെന്ന് വാസുദേവ് ദേവ്നാനി നേരത്തേ അവകാശപ്പെട്ടിരുന്നു.