LiveTV

Live

National

ബാബാ രാംദേവ്..കറുത്ത നിറം ഒരു രോഗമല്ല; പുലിവാല് പിടിച്ച പതഞ്ജലി ക്രീം പരസ്യം

ബാബാ രാംദേവ്..കറുത്ത നിറം ഒരു രോഗമല്ല; പുലിവാല് പിടിച്ച പതഞ്ജലി ക്രീം പരസ്യം
Summary
ഈ ക്രീം ഉപയോഗിച്ചാല്‍ നൂറ് ശതമാനം പ്രകൃതിദത്ത സൌന്ദര്യം സ്വന്തമാക്കാമെന്നും പറയുന്നു

ബാബാം രാംദേവിന്റെ പുതിയ പതഞ്ജലി ഉല്‍പന്നത്തെക്കുറിച്ചുള്ള പരസ്യത്തില്‍ ട്വിറ്ററില്‍ വിവാദം കൊഴുക്കുന്നു. പതഞ്ജലി ഈയിടെ പുറത്തിറക്കിയത് ഒരു ബ്യൂട്ടി ക്രീമാണ്. ക്രീമിനെക്കുറിച്ചുള്ള പരസ്യവാചകങ്ങളാണ് വിവാദത്തിന് വഴി തെളിച്ചത്. മഞ്ഞള്‍, കറ്റാര്‍വാഴ തുടങ്ങിയ ഔഷധങ്ങളടങ്ങിയ പതഞ്ജലി ബ്യൂട്ടി ക്രീം ചര്‍മ്മ രോഗങ്ങളായ വരണ്ട ചര്‍മ്മം, കറുത്ത നിറം, ചുളിവ് എന്നിവയ്ക്ക് ഉത്തര പരിഹാരമെന്നായിരുന്നു പരസ്യത്തില്‍ പറയുന്നത്. ഈ ക്രീം ഉപയോഗിച്ചാല്‍ നൂറ് ശതമാനം പ്രകൃതിദത്ത സൌന്ദര്യം സ്വന്തമാക്കാമെന്നും പറയുന്നു.

ബാബാ രാംദേവ്..കറുത്ത നിറം ഒരു രോഗമല്ല; പുലിവാല് പിടിച്ച പതഞ്ജലി ക്രീം പരസ്യം

കറുത്ത നിറം ചര്‍മ്മരോഗമാണെന്നുള്ള വാചകത്തെ പെട്ടെന്ന് തന്നെ ട്വിറ്റര്‍ ഏറ്റുപിടിക്കുകയും ചെയ്തു. കറുപ്പ് ഒരു രോഗമല്ലെന്നും തരുണ്‍ വിജയ്ആണോ നിങ്ങളുടെ പരസ്യവാചകം എഴുതിയതെന്നും ചിലര്‍ ചോദിച്ചു. വൃത്തിയില്ലാതെ നിയന്ത്രണമില്ലാതെ വളരുന്ന താടി ഒരു രോഗമാണെന്നും അതിന് പതഞ്ജലിയുടെ പക്കല്‍ പരിഹാരം വല്ലതുമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. ആദ്യം ഈ ക്രീം പോത്തുകളില്‍ പരീക്ഷിക്കൂ എന്നായിരുന്നു ഒരാളുടെ ഉപദേശം.