LiveTV

Live

National

അനധികൃത നിര്‍മാണം; ബിജെപി എംപിയുടെ കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചു

അനധികൃത നിര്‍മാണം; ബിജെപി എംപിയുടെ കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചു
Summary
എട്ടു നില കെട്ടിടത്തിന് നേരെയാണ് ബിഎംസിയുടെ കൈകള്‍ നീണ്ടത്.

ബിജെപി എംപിയും മുന്‍മന്ത്രിയുമായ ശത്രുഘ്‍നന്‍ സിന്‍ഹയുടെ എട്ടുനില കെട്ടിടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) സിന്‍ഹയുടെ ഉടമസ്ഥതയിലുള്ള പാര്‍പ്പിട സമുച്ചയത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്.

അനധികൃത നിര്‍മാണം; ബിജെപി എംപിയുടെ കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചു

ജൂഹൂവിലെ എട്ടു നില കെട്ടിടത്തിന് നേരെയാണ് ബിഎംസിയുടെ കൈകള്‍ നീണ്ടത്. രാമായണ്‍ എന്ന പേരിലുള്ള കെട്ടിടത്തില്‍ നിയമവിരുദ്ധമായി നിരവധി നിര്‍മാണങ്ങളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎംസി സിന്‍ഹക്ക് പലതവണ നോട്ടീസ് അയച്ചിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാമെന്ന് സിന്‍ഹ വാഗ്ദാനം ചെയ്തെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഭാഗങ്ങളാണ് പൊളിച്ചതെന്നും ബിഎംസി അധികൃതര്‍ പറഞ്ഞു.

അനധികൃത നിര്‍മാണം; ബിജെപി എംപിയുടെ കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടിയ നേതാവാണ് ശത്രുഘ്‍നന്‍ സിന്‍ഹ. വില്ലന്‍ വേഷങ്ങള്‍ അഭ്രപാളിയില്‍ ആടിത്തിമിര്‍ത്ത സിന്‍ഹ, ഇടക്കാലത്ത് മോദിയുടെയും ബിജെപി നേതാക്കളുടെയും വില്ലനായി മാറുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപിയില്‍ നിന്ന് ഉയര്‍ന്ന മറുസ്വരമായിരുന്നു സിന്‍ഹയുടേത്.