LiveTV

Live

National

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു 

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു 
Summary
വ്യോമ റെയില്‍ റോഡ് ഗതാഗത സര്‍വീസുകള്‍ താറുമാറായി

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. വ്യോമ റെയില്‍ റോഡ് ഗതാഗത സര്‍വീസുകള്‍ താറുമാറായി. മഞ്ഞ് കൂടിയതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി. അന്തരീക്ഷ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നതും പുകമഞ്ഞ് വര്‍ധിച്ചതുമാണ് ഉത്തരേന്ത്യയില്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയത്.

മഞ്ഞ് വര്‍ധിച്ചതോടെ കാഴ്ച്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 18 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 13 എണ്ണം പുനക്രമീകരിച്ചു. 49 ട്രെയിനുകള്‍ വൈകിയോടുകയണ്. പുക മഞ്ഞ് ഡല്‍ഹി അന്താരാഷ്ട്ര വിമാന ത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ദിവസവും 100 വിമാന സര്‍വീസുകള്‍ വരെയാണ് ഡല്‍ഹിയില്‍ റദ്ദാക്കുന്നത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിനെയും ബാധിച്ചു. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. കുറച്ചു ദിവസം കൂടെ അന്തരീക്ഷം നിലവിലെ സാഹചര്യത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച്ച സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ അഞ്ച് ഡിഗ്രീ സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.