LiveTV

Live

National

ആധാര്‍ വിവര ചോര്‍ച്ച; കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു

ആധാര്‍ വിവര ചോര്‍ച്ച; കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു
Summary
ആധാര്‍‌വിവരങ്ങള്‍ ആഞ്ഞൂറ് രൂപ കൊടുത്ത് വാങ്ങാനാകുമെന്ന് കഴിഞ്ഞ ദിവസം സ്റ്റിംങ് ഓപ്പറേഷനിലൂടെ 'ദ ട്രിബ്യൂണ്‍' ദിനപത്രംപുറത്ത് വിട്ടിരുന്നു

ആധാര്‍ വിവര ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരും അധാര്‍ അതോറിറ്റി യും കൂടുതല്‍ പ്രതിരോധത്തിലാകുന്നു. ആധാര്‍ വിവരങ്ങള്‍ അനായാസം ദുരുപയോഗം ചെയ്യാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യതക്കുള്ള അവകാശം നിരന്തരം പരിഹസിക്കപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടെ ആധാര്‍ ബന്ധിപ്പിച്ച പൊതു മേഖലാ ബാങ്കുകളിലെ അക്കൌണ്ടുകളില്‍ നിന്ന് പണം നഷ്ടപെട്ടന്ന പരാതികളും പെരുകുകയാണ്.

ആധാര്‍‌വിവരങ്ങള്‍ ആഞ്ഞൂറ് രൂപ കൊടുത്ത് വാങ്ങാനാകുമെന്ന് കഴിഞ്ഞ ദിവസം സ്റ്റിംങ് ഓപ്പറേഷനിലൂടെ 'ദ ട്രിബ്യൂണ്‍' ദിനപത്രംപുറത്ത് വിട്ടിരുന്നു. പഞ്ചാബിലെ ജലന്തര്‍ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ലഭിക്കുന്ന നിര്‍ദ്ദേശപ്രകാരം പെടി എം വഴി പണമടച്ച് 10മിനിറ്റിനകം പ്രത്യേക ലിങ്ക് വഴി ആരുടെ യും ആധാര്‍ വിവിരം ചോര്‍ത്തമെന്നായിരുന്നു വാര്‍ത്ത. കേന്ദ്രവും ആധാര്‍ അതോറിറ്റിയായ UIDAI യും വാര്‍ത്ത നിഷേധിച്ചെങ്കിലും വിവരം അനായാസം ചോര്‍ത്തനാകുമെന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരികയാണ്. സര്‍ക്കാര്‍ ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട ചരിത്രമേയുള്ളുവെന്ന് ആധാര്‍ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്ത് അമേരിക്കന്‍ ചാരപ്രവര്‍ത്തിയെകുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വവേര്‍ഡ് സ്നോഡന്‍ പറഞ്ഞു. അതിനിടെ ആധാ ര്‍ ബന്ധിപ്പിച്ചശേഷം ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പണം നഷ്ടപെട്ടന്ന പരാതികളുടെ കണക്കുകളും പുറത്ത് വന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്.ബി.ഐ, സിണ്ടിക്കേറ്റ് ബാങ്ക്, ആന്ധ്രാബാങ്ക്, യു.സി.ഒ ബാങ്ക് തുടങ്ങിയവയിലെ അക്കൌണ്ടുകളില്‍ നിന്നായി 25 ലധികം പേര്‍ക്കാണ് പണം നഷ്ടപെട്ടത്. ഇവയില്‍ അഞ്ച് തട്ടിപ്പുകള്‍ നടന്നത് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാണെന്ന് ധനകാര്യ മന്ത്രാലയത്തിലെ ബാങ്കിംഗ് വിഭാഗം പ്രസിന്ധീകരിച്ച കണക്ക് വ്യക്തമാക്കുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശം ശക്തമാക്കി. മോദീ സര്‍ക്കാരിന് തുടരാനവകാശമില്ലെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. ആധാര്‍ ബന്ധിപ്പിക്കല്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോ എന്ന് സി.പി.എം ജന. സെക്ര സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു.