LiveTV

Live

National

ദേശീയ കരകൌശല വിപണന മേള ചെന്നൈയില്‍ തുടങ്ങി

ദേശീയ കരകൌശല വിപണന മേള ചെന്നൈയില്‍ തുടങ്ങി
Summary
ചെന്നൈയില്‍ ആരംഭിച്ച പ്രദര്‍ശനം കാണാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്

കരകൌശല വിദഗ്ധര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിയ്ക്കാന്‍ സഹായിക്കുകയാണ് ക്രാഫ്റ്റ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയെന്ന എന്‍ജിഒ. ചെന്നൈയില്‍ ആരംഭിച്ച പ്രദര്‍ശനം കാണാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്.

പാരമ്പര്യ കരകൌശല വിദ്യയെ പ്രോത്സാഹിപ്പിയ്ക്കുക എന്നതിലുപരി ഈ മേഖലയിലെ കലാകാരന്മാര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് ക്രാഫ്റ്റ് ബസാര്‍ എന്നു പേരിട്ട ഈ പ്രദര്‍ശന വിപണന മേളയ്ക്ക്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പ്രദര്‍ശന വിപണന മേളയില്‍ എത്തിയിട്ടുള്ളത്.

കരകൌശല വികസന കമ്മിഷനില്‍ നിന്ന് ഫണ്ട് ലഭിയ്ക്കുമായിരുന്നു. ഇത്തവണ ആദ്യമായാണ് ക്രാഫ്റ്റ് ഇൻഡ്യയുടെ ഫണ്ടിങില്‍ മേള നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കൈത്തറി തുണിത്തരങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കൂടാതെ, ആഭരണങ്ങളും കരകൌശല വസ്തുക്കളും. കളിമണ്ണ്, ചിരട്ട, വെള്ളി എന്നിവയിലെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ചുമര്‍ചിത്രങ്ങള്‍, പാത്രങ്ങള്‍, ഓരോ സംസ്ഥാനത്തിന്റെയും സംസ്കാരം വിളിച്ചോതുന്ന പെയിന്റിങ്ങുകള്‍ പതിപ്പിച്ച തുണിത്തരങ്ങള്‍ ഇങ്ങനെ പോകുന്നു മേളയിലെ വിശേഷങ്ങള്‍. ചെന്നൈ എഗ്മോറില്‍ നടക്കുന്ന പ്രദര്‍ശനം എട്ടിന് സമാപിയ്ക്കും.