LiveTV

Live

National

ഭരണഘടന, സൈന്യം എന്നിവ കഴിഞ്ഞാല്‍ ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുന്നതിന് കാരണം ആര്‍.എസ്.എസ്; കെ.ടി തോമസ്

ഭരണഘടന, സൈന്യം എന്നിവ കഴിഞ്ഞാല്‍ ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുന്നതിന് കാരണം ആര്‍.എസ്.എസ്; കെ.ടി തോമസ്
Summary
ആർ.എസ്.എസിന്‍റെ കായിക പരിശീലനത്തെയും ജസ്റ്റിസ് പ്രകീർത്തിച്ചു

ഇന്ത്യൻ സൈന്യം, ജനാധിപത്യം, ഭരണഘടന എന്നിവ കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നത് ആർ.എസ്.എസാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ്. രാഷ്ട്രീയ സ്വയം സേവകരുടെ പരിശീലകർക്ക് വേണ്ടിയുള്ള ക്യാമ്പിൽ സംസാരിക്കുകയായിരുന്നു കെ.ടി തോമസ്. ഇന്ത്യാക്കാർ സുരക്ഷിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്, ഇവിടെ ജനാധിപത്യമുണ്ട്, സൈന്യമുണ്ട്, നാലാമതായി ആർ.എസ്.എസും- അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്‍റെ കായിക പരിശീലനത്തെയും ജസ്റ്റിസ് പ്രകീർത്തിച്ചു. ആക്രമണം നേരിടുന്ന സമയങ്ങളിൽ രാജ്യത്തേയും സമൂഹത്തേയും പ്രതിരോധിക്കാൻ കായിക പരിശീലനത്തിനാവും. അടിയന്തരാവസ്ഥയിൽ നിന്നും രാജ്യത്തെ രക്ഷിച്ചതും ആർ.എസ്.എസാണെന്നും ആദ്ദേഹം പറഞ്ഞു.