LiveTV

Live

National

രജനീകാന്തിന്‍റെ വെബ്‍സൈറ്റിന് വന്‍ വരവേല്‍പ്പ്; ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 50 ലക്ഷം പേര്‍, സൈറ്റില്‍ ബാബാ മുദ്രയും

രജനീകാന്തിന്‍റെ വെബ്‍സൈറ്റിന് വന്‍ വരവേല്‍പ്പ്; ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 50 ലക്ഷം പേര്‍, സൈറ്റില്‍ ബാബാ മുദ്രയും
Summary
രജനി മൺട്രം എന്ന് പേരിട്ട സൈറ്റിൽ ആദ്യദിനം രജിസ്റ്റർ ചെയ്തത് 50 ലക്ഷം പേരാണ്. മൊബൈല്‍ ആപ്പും രജനി പുറത്തിറക്കി കഴിഞ്ഞു

രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിന് പിന്നാലെ രൂപീകരിച്ച രജനീകാന്തിന്‍റെ വെബ്സൈറ്റിന് വൻ സ്വീകാര്യത. രജനി മൺട്രം എന്ന് പേരിട്ട സൈറ്റിൽ ആദ്യദിനം രജിസ്റ്റർ ചെയ്തത് 50 ലക്ഷം പേരാണ്. മൊബൈല്‍ ആപ്പും രജനി പുറത്തിറക്കി കഴിഞ്ഞു.

രജനീകാന്തിന്‍റെ വെബ്‍സൈറ്റിന് വന്‍ വരവേല്‍പ്പ്; ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 50 ലക്ഷം പേര്‍, സൈറ്റില്‍ ബാബാ മുദ്രയും

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുമ്പായി പരമാവധി ആളുകളെ ഒപ്പം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് വെബ് സൈറ്റ് ആരംഭിച്ചത്. യുവാക്കളെ മുന്നിൽ കണ്ട് ആരംഭിച്ച സൈറ്റ് വൻ വിജയമായി കഴിഞ്ഞു. കൂടാതെ മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. വെബ് സൈറ്റിലെ ബാബാ മുദ്രയും ഫണം വിടർത്തി നിൽക്കുന്ന സർപ്പവുമാണ് തമിഴകത്തെ പ്രധാന ചർച്ച. എന്നാൽ പാർട്ടിയുടെ പേരോ കൊടിയോ ചിഹ്നമോ തീരുമാനിച്ചിട്ടില്ലെന്ന് രജനീകാന്ത് അറിയിച്ചു.

രജനീകാന്തിന്‍റെ ബിജെപി ചായ്‍വ് ചർച്ചയാണെങ്കിലും മതത്തിൽ അധിഷ്ഠിതമായിരിക്കില്ല രാഷ്ട്രീയ പാർട്ടിയെന്ന് രജനീകാന്ത് ആവർത്തിച്ചു. എന്നാൽ ആത്മീയ രാഷ്ട്രീയമാണ് താൻ മുമ്പോട്ടു വയ്ക്കുന്നതെന്ന് രജനി പറയുന്നു. പാർട്ടി രൂപീകരണ നടപടികൾ ആരംഭിച്ചുവെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.