LiveTV

Live

National

വിരാട് കൊഹ്‍ലിക്ക് ദേശസ്‍നേഹമില്ല: ബിജെപി എംഎല്‍എ, കാരണമിതാണ്...

വിരാട് കൊഹ്‍ലിക്ക് ദേശസ്‍നേഹമില്ല: ബിജെപി എംഎല്‍എ, കാരണമിതാണ്...
Summary
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംഎല്‍എ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംഎല്‍എ. പൂനെ എംഎല്‍എ പന്നാലാല്‍ സക്യയാണ് കൊഹ്‍ലിയെ ദേശസ്‍നേഹത്തെ കുറിച്ച് പരാമര്‍ശിച്ച് വിമര്‍ശിച്ചത്.

വിരാട് കൊഹ്‍ലിക്ക് ദേശസ്‍നേഹമില്ല: ബിജെപി എംഎല്‍എ, കാരണമിതാണ്...

അടുത്തിടെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടയില്‍ വിരാട് കൊഹ്‍ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹിതരായത്. ഇറ്റലിയിലായിരുന്നു വിവാഹം. ഇരുവരും വിവാഹത്തിനായി വിദേശ രാജ്യം തെരഞ്ഞെടുത്തതാണ് എംഎല്‍എയെ സംബന്ധിച്ച് പ്രശ്നം. പറഞ്ഞുവന്നപ്പോള്‍, വിരാട് കൊഹ്‍ലി ദേശസ്‍നേഹമില്ലാത്തവനാണെന്ന് പോലും എംഎല്‍എ കുറ്റപ്പെടുത്തി. ആഡംബര വിവാഹത്തിനായി ഇന്ത്യക്ക് പുറത്ത് വിദേശരാജ്യത്തില്‍ കോടികള്‍ ചെലവഴിച്ചതിനെയും ബിജെപി എംഎല്‍എ കുറ്റപ്പെടുത്തി. രാമനും കൃഷ്ണനും വിക്രമാധിത്യനുമൊക്കെ ഇന്ത്യയിലാണ് വിവാഹം കഴിച്ചത്. നിങ്ങളും ഈ രാജ്യത്ത് വച്ച് തന്നെ വിവാഹിതരാകണമായിരുന്നു. കൊഹ്‍ലി ഇന്ത്യയില്‍ അധ്വാനിച്ച് പണവും പ്രശസ്തിയുമുണ്ടാക്കുന്നു. എന്നിട്ട് അത് ചെലവാക്കുന്നത് വിദേശത്തും. അതത്ര നല്ല കാര്യമല്ലെന്നും എംഎല്‍എ പറഞ്ഞു. ഈ മാസം 11 ന് ഇറ്റലിയില്‍ വച്ച് ഒരു സ്വകാര്യ വേദിയിലായിരുന്നു കൊഹ്‍ലിയും അനുഷ്കയും വിവാഹിതരായത്.