LiveTV

Live

National

ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് , നഗരത്തില്‍ പിടിമുറുക്കി ബിജെപി

Summary
കോണ്‍ഗ്രസിന്‍റെ പരമ്പരഗത ശക്തി കേന്ദ്രമായ ഉത്തര ഗുജ്റാത്തിലും ബിജെപി മുന്നേറ്റം നടത്തി.മധ്യ ഗുജ്റാത്തിലെ ശക്തി കേന്ദ്രങ്ങള്‍‍ ബിജെപി അതേപടി നിലനിര്‍ത്തി. പട്ടേല്‍ പിന്തുണയുടെ ബലത്തില്‍ സൌരാഷ്ട്ര-കച്ച് മേഖലയില്‍ മാത്രാണ് കോണ്‍ഗ്രസിന്....

നോട്ട് നിരോധവും ജിഎസ്ടിയും സൃഷ്ടിച്ച വെല്ലുവിളികള്‍ മറിടന്ന് ദക്ഷിണ ഗുജ്റാത്തിലും, കോണ്‍ഗ്രസിന്‍റെ പരമ്പരഗത ശക്തി കേന്ദ്രമായ ഉത്തര ഗുജ്റാത്തിലും ബിജെപി മുന്നേറ്റം നടത്തി.മധ്യ ഗുജ്റാത്തിലെ ശക്തി കേന്ദ്രങ്ങള്‍‍ ബിജെപി അതേപടി നിലനിര്‍ത്തി. പട്ടേല്‍ പിന്തുണയുടെ ബലത്തില്‍ സൌരാഷ്ട്ര-കച്ച് മേഖലയില്‍ മാത്രാണ് കോണ്‍ഗ്രസിന് മുന്നേറ്റംനടത്താനായത്. ഇവിടെ 44 സീറ്റുകളില്‍ 30 എണ്ണത്തില്‍ കോണ്‍ഗ്രസിനാണ് ലീഡ്. പട്ടേല്‍ സമുദായത്തിന്‍റെ ശക്തി കേന്ദ്രമായ ഇവിടെ ഹാര്‍ദിക് പട്ടേലിന്‍റെ പിന്തുണ കോണ്‍ഗ്രസിന് നിര്‍ണായകമായി.

2012ല്‍ ബിജെപിയുടെ ഒപ്പത്തിനൊപ്പം നിന്ന ഉത്തര ഗുജറാത്ത് പക്ഷേ ഇത്തവണ പ്രതീക്ഷകള്‍ക്കൊത്ത ഫലം കോണ്‍ഗ്രസിന് സമ്മാനിച്ചില്ല, 32 സീറ്റുകളില്‍ ബിജെപി ലീഡ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അല്‍പേഷ് താക്കൂറിന്‍റെ പിന്തുണയോടെ ഇവിടെ കാര്യമായ മുന്നേറ്റം നടത്താനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. എന്നാല്‍ പതിവ് മേധാവിത്വം നിലനിര്‍ത്താന്‍ പോലും ഇത്തവണ ആയില്ല. അല്‍പേഷിന് കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്ന വ്യക്തമായ സൂചനയാണ് ഫലമെന്ന വിലയിരുത്തല്‍ ശക്തമാണ്.