LiveTV

Live

National

ജില്ലാ കലക്ടറെ അറിയിക്കാതെ ഇനി മതപരിവര്‍ത്തനം നടത്താനാകില്ല

ജില്ലാ കലക്ടറെ അറിയിക്കാതെ ഇനി മതപരിവര്‍ത്തനം നടത്താനാകില്ല
Summary
സംഘ്‍പരിവാര്‍ സംഘടനകള്‍ വ്യാപക പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍

സംഘ്‍പരിവാര്‍ സംഘടനകള്‍ വ്യാപക പ്രചരണം നടത്തുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പത്തു മാര്‍ഗ നിര്‍ദേശങ്ങള്‍. ജില്ലാ കലക്ടറുടെ അറിവോടെയല്ലാതെ ഇനി മുതല്‍ മതപരിവര്‍ത്തനം സാധ്യമാകില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.

മകൾ ലൗ ജിഹാദിന് ഇരയായെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് ജോധ്‍പൂര്‍ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഇഷ്ടമുള്ള പുരുഷന്റെ കൂടെ വിവാഹം കഴിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. തന്റെ ഇഷ്ടം പെണ്‍കുട്ടി കോടതിയെ അറിയിച്ചതോടെയാണ് ഇതിന് അനുവദിച്ചത്. മതം മാറാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കലക്ടർക്ക് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മതംമാറുന്നതിനുള്ള കാരണവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഇത് കലക്ടര്‍ പരിശോധിച്ച ശേഷം തൃപ്തികരമെങ്കില്‍ മാത്രമെ മതംമാറ്റം സാധ്യമാകൂ. ഇത്തരം നടപടികളിലൂടെ നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു.