LiveTV

Live

National

ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റ് ബാഗിലാക്കിയ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റ് ബാഗിലാക്കിയ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
Summary
ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‍ന്‍ വ്യക്തമാക്കി.

ജീവനുള്ള നവജാതശിശുവിനെ മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റിക് കവറിലാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‍ന്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ സമിതി ആശുപത്രിയില്‍ നിരവധി ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ അനുസരിച്ചല്ല ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റ് ബാഗിലാക്കിയ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് മരിച്ചെന്ന് വിധിയെഴുതി ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറിലാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ ഇരട്ടകളായ നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ശവസംസ്കാരത്തിനായി കൊണ്ടുപോയപ്പോഴാണ് ഒരു കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡല്‍ഹിയിലെ ഷാലിമര്‍ ബാഗിലെ മാക്സ് ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംസ്കാരത്തിനായി കൊണ്ടുപോയപ്പോള്‍ ഒരു ബാഗിനുള്ളില്‍ ചെറിയ പുളയല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിലൊരു കുട്ടി ചാപിള്ളയാണെന്നും രണ്ടാമത്തെ കുട്ടിയെ മാസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ വേണമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. അഡ്വാന്‍സായി പണം കെട്ടി ഇതിനായുള്ള നടപടിക്രമങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.