LiveTV

Live

National

ശരത് യാദവിന്റെയും അന്‍വര്‍ അലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി

ശരത് യാദവിന്റെയും അന്‍വര്‍ അലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി
Summary
നിതീഷ് കുമാറിന്റെ ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് ശരദ് യാദവ് ട്വീറ്റ് ചെയ്തു

ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിന്റെയും അന്‍വര്‍ അലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെഡിയുവിന്റെ ആവശ്യപ്രകാരം രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് അംഗത്വം റദ്ദാക്കിയത്. ഇരുവരുടെയും രാജ്യസഭാംഗത്വത്തിനെതിരെ ജെഡിയു എം.പി ആർ.സി.പി സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ശരദ് യാദവും അന്‍വര്‍ അലിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ഇരുവരുടെയും രാജ്യസഭാഗംത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാര്‍ പക്ഷമാണ് രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കിയത്. ജെ.ഡി.യു ഔദ്യോഗിക പക്ഷം നിതീഷ് കുമാര്‍ വിഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെ സഭാ അധ്യക്ഷന്‌‍ വെങ്കയ്യ നായിഡുവാണ് ഇരുവരുടെയും അംഗത്വം റദ്ദാക്കിയത്.

നിതീഷ് കുമാറിന്റെ ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് ശരദ് യാദവ് ട്വീറ്റ് ചെയ്തു, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു. അതേ സമയം വിഷയം ശരത് യാദവുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവി തീരുമാനമെടുക്കുമെന്ന് അന്‍വര്‍ അലി പ്രതികരിച്ചു. ബിഹാറില്‍ മഹാസഖ്യം വിട്ട് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ശരത് യാദവ് നിതീഷ് കുമാറുമായി ഇടഞ്ഞത്. ഏറെക്കാലത്തിന് ശേഷമാണ് നിതീഷ് കുമാര്‍ രാജ്യസഭയില്‍ അംഗമല്ലാതാകുന്നത്.