LiveTV

Live

National

സ്റ്റേഷനില്‍ നൃത്തം വെച്ച പൊലീസുകാരനെതിരെ നടപടി

സ്റ്റേഷനില്‍ നൃത്തം വെച്ച പൊലീസുകാരനെതിരെ നടപടി
Summary
ഡ്യൂട്ടിക്കിടെ ഹിന്ദി സിനിമാ പാട്ടിനൊപ്പം നൃത്തം വെച്ച പൊലീസുകാരനെതിരെ നടപടി

ഡ്യൂട്ടിക്കിടെ ഹിന്ദി സിനിമാ പാട്ടിനൊപ്പം നൃത്തം വെച്ച പൊലീസുകാരനെതിരെ നടപടി. ഹിരാപൂര്‍ സ്റ്റേഷനിലെ എഎസ്ഐ കൃഷ്ണ സദന്‍ മണ്ഡലിനെതിരെയാണ് നടപടി. എഎസ്ഐ സ്റ്റേഷനില്‍ വെച്ച് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അസന്‍സോള്‍ ദുര്‍ഗാപൂര്‍ പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.

സേനയുടെ അച്ചടക്കം ലംഘിക്കുന്ന പ്രവൃത്തിയാണ് എഎസ്ഐയില്‍ നിന്നുണ്ടായതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് എഎസ്ഐ പെരുമാറ്റചട്ട ലംഘനം നടത്തി. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൃത്തം ചെയ്ത ഉദ്യോഗസ്ഥനോടും സംഭവത്തിന്‍റെ വീഡിയോ എടുത്ത ഉദ്യോഗസ്ഥനോടും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.