LiveTV

Live

National

യാത്രക്കാരി എയര്‍ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു, ജീവനക്കാരി തിരിച്ചടിച്ചു; എയര്‍ലൈന്‍ രംഗത്ത് പുതിയ നാണക്കേട്

യാത്രക്കാരി എയര്‍ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു, ജീവനക്കാരി തിരിച്ചടിച്ചു; എയര്‍ലൈന്‍ രംഗത്ത് പുതിയ നാണക്കേട്
Summary
ഇന്‍ഡിയോ എയര്‍ലൈന്‍സ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും സമാന സംഭവത്തിന് സാക്ഷ്യംവഹിച്ച് ഡല്‍ഹി വിമാനത്താവളം.

ഇന്‍ഡിയോ എയര്‍ലൈന്‍സ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും സമാന സംഭവത്തിന് സാക്ഷ്യംവഹിച്ച് ഡല്‍ഹി വിമാനത്താവളം. എയര്‍ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മിലാണ് വിമാനത്താവളത്തിനുള്ളില്‍ വച്ച് കൊമ്പുകോര്‍ത്തത്.

യാത്രക്കാരി എയര്‍ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു, ജീവനക്കാരി തിരിച്ചടിച്ചു; എയര്‍ലൈന്‍ രംഗത്ത് പുതിയ നാണക്കേട്

യാത്രക്കാരി വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ ചൊല്ലി തുടങ്ങിയ വാക് പോര് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഡല്‍ഹി - അഹമ്മദാബാദ് വിമാനം ബുക്ക് ചെയ്തിരുന്ന യാത്രക്കാരി ചെക്ക് ഇന്‍ ചെയ്യാനുള്ള നിശ്ചിതസമയത്തിലും ഏതാനും മിനിറ്റുകള്‍ വൈകിയാണ് എത്തിയത്. 75 മിനിറ്റ് മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ടിയിരുന്ന യാത്രക്കാരി വിമാനം പുറപ്പെടാന്‍ 40 മിനിറ്റ് ബാക്കി നില്‍ക്കേയാണ് എത്തിയത്. ഇതോടെ ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ജീവനക്കാരി അറിയിച്ചു. ഇതോടെ ഇക്കാര്യത്തെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി.

തര്‍ക്കം മുറുകിയതോടെ എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജറുടെ മുറിയില്‍ യാത്രക്കാരിയെ ജീവനക്കാരി എത്തിച്ചു. ഇവിടെ വച്ചും ഇരുവരും തമ്മില്‍ രൂക്ഷ തര്‍ക്കമുണ്ടായി. ഇതിനിടെ യാത്രക്കാരി ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. മര്‍ദനത്തില്‍ പകച്ചുപോയ ജീവനക്കാരി യാത്രാക്കാരിയെ തിരിച്ചടിക്കുകയും ചെയ്തു. ഏതായാലും കൂടുതല്‍ കയ്യാങ്കളിയിലേക്ക് നീങ്ങാതെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് പരസ്‍പരം ക്ഷമ പറഞ്ഞ് സംഭവം അവസാനിപ്പിച്ചെങ്കിലും എയര്‍ലൈന്‍ രംഗത്ത് മറ്റൊരു നാണക്കേടിന് സാക്ഷിയാവുകയായിരുന്നു ഡല്‍ഹി വിമാനത്താവളം.