LiveTV

Live

National

ഗുജറാത്തി വികാരം ഉണര്‍ത്താന്‍ മോദി; ജിഎസ്‍ടിയില്‍ പിഴവുണ്ടായെന്ന് സമ്മതിച്ചു

ഗുജറാത്തി വികാരം ഉണര്‍ത്താന്‍ മോദി; ജിഎസ്‍ടിയില്‍ പിഴവുണ്ടായെന്ന് സമ്മതിച്ചു
Summary
ഗുജറാത്തി വികാരം ഉണര്‍ത്തി നിര്‍ത്താനാണ് പ്രസംഗത്തിലുടനീളം മോദി ശ്രമിച്ചത്.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ പ്രചാരണത്തിന് തുടക്കമായി. ജിഎസ്‍ടി മുതല്‍ അതിര്‍ത്തിയിലെ മിന്നലാക്രമണം വരെയുള്ള വിഷയങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഗുജറാത്തി വികാരം ഉണര്‍ത്തി നിര്‍ത്താനാണ് പ്രസംഗത്തിലുടനീളം മോദി ശ്രമിച്ചത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു നരേന്ദ്ര മോദിയുടെ വിമര്‍ശം. ചിലരെ വികസനമെന്തെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും മറ്റ് മാര്‍ഗമൊന്നുമില്ലാതെ അലയുന്നവരാണ് അവരെന്നും രാഹുലിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിന്റെ മണ്ണില്‍ വന്ന് നിരന്തരം കള്ളം പറഞ്ഞാല്‍ ആത്മാഭിമാനമുള്ള ഗുജറാത്തി സഹിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജിഎസ്‍ടി മൂലമുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ ദുരഭിമാനത്തിന്റെ പ്രശ്നമില്ലെന്നും പറഞ്ഞ നരേന്ദ്ര മോദി നോട്ട് നിരോധം, അഴിമതി, കള്ളപ്പണം, അതിര്‍ത്തിയിലെ മിന്നലാക്രമണം തുടങ്ങിയവ പരാമര്‍ശിച്ചു. താന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ വലിയ വികസനമുണ്ടായെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രാദേശിക വികാരം പരമാവധി ജ്വലിപ്പിച്ചു നിര്‍ത്താനാണ് പ്രസംഗത്തിലുടനീളം ശ്രമിച്ചത്.