LiveTV

Live

National

ശശികലയ്ക്ക് തിരിച്ചടി; രണ്ടില ഭരണപക്ഷത്തിന്

ശശികലയ്ക്ക് തിരിച്ചടി; രണ്ടില ഭരണപക്ഷത്തിന്
Summary
ചിഹ്നം ഇപിഎസ്, ഒപിഎസ് വിഭാഗത്തിന് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.

എ ഐ എ ഡി എം കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ഭരണപക്ഷത്തിന്. ചിഹ്നം ഇ പി എസ് ,ഒ പി എസ് വിഭാഗത്തിന് നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ശശികല പക്ഷത്തിന് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

ചിഹ്നത്തിനൊപ്പം അണ്ണാ ഡിഎംകെ എന്ന പാർട്ടി പേരും കൊടിയും എല്ലാം ഭരണപക്ഷത്തിന് ലഭിച്ചു.നിരവധി തവണ മാറ്റി വച്ച കേസിൽ, ഇരു വിഭാഗങ്ങളും ആയിരക്കണക്കിന് സത്യവാങ്ങ്മൂലങ്ങൾ സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സന്തോഷമുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു. ദിനകരൻ പക്ഷം തുടർ നടപടികൾ പ്രഖ്യാപിച്ചിട്ടില്ല. ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ദിനകരൻ പക്ഷ നേതാവ് പുകഴേന്തി പറഞ്ഞു. വിധി വന്നയുടൻ തന്നെ റായ പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ആഹ്ളാദ പ്രകടനവും തുടങ്ങി. മധുര പലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചു മാ യി രു ന്നു പ്രവർത്തകർ സന്തോഷം പങ്കിട്ടത്.