LiveTV

Live

National

സ്വത്തിന്‍റെ പാതി ജീവകാരുണ്യത്തിന് മാറ്റിവെച്ച് നിലേകനിയും ഭാര്യയും

സ്വത്തിന്‍റെ പാതി ജീവകാരുണ്യത്തിന് മാറ്റിവെച്ച് നിലേകനിയും ഭാര്യയും
Summary
ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയും ഭാര്യ രോഹിണിയും സ്വത്തിന്‍റെ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയും ഭാര്യ രോഹിണിയും സ്വത്തിന്‍റെ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു. സമ്പന്നരുടെ സ്വത്തിന്‍റെ പകുതിയെങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്‌ക്കുന്ന ‘ഗിവിങ് പ്ലെഡ്ജ്’ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയാണ് നിലേകനിയും ഭാര്യയും. നിലേകനിയുടെ സമ്മതപത്രത്തിന്റെ പകർപ്പ് ഗിവിങ് പ്ലെഡ്ജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഫലം ഇച്ഛിക്കാതെ കര്‍മനിരതനാവുക എന്ന ഭഗവത്ഗീതയിലെ വാചകം ഉദ്ധരിച്ചാണ് നിലേകനി സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ഇന്ത്യയില്‍ നിന്ന് ഗിവിങ് പ്ലെഡ്ജിന്‍റെ ഭാഗമാകുന്ന നാലാമനാണ് നിലേകനി. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ബയോകോന്‍ ചെയര്‍മാന്‍ കിരണ്‍ മജുംദാര്‍, ശോഭ ഡെവലെപേഴ്സ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ എന്നിവര്‍ ഇതിനകം ദിവിങ് പ്ലഡ്ജിന്‍റെ ഭാഗമാണ്. 21 രാജ്യങ്ങളിലെ 171 പേര്‍ ഈ ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിക്കുന്നുണ്ട്.

മൈക്രോസോഫ്‌റ്റ് മേധാവി ബിൽഗേറ്റ്‌സ്, ഭാര്യ മെലിൻഡ ഗേറ്റ്സ്, അമേരിക്കയില്‍ നിന്നുള്ള വാറൻ ബഫറ്റ് എന്നിവർ ചേര്‍ന്നാണ് ഗിവിങ് പ്ലെഡ്ജ് തുടങ്ങിയത്. ഗിവിങ് പ്ലെഡ്ജുമായി സഹകരിക്കാനുള്ള നന്ദന്‍ നിലേകനിയുടെയും രോഹിണിയുടെയും തീരുമാനത്തെ ബില്‍ ഗേറ്റ്സ് സ്വാഗതം ചെയ്തു.