LiveTV

Live

National

ലോക സുന്ദരി പട്ടം ഹരിയാനക്കാരിക്ക് ലഭിക്കാന്‍ കാരണം സര്‍ക്കാര്‍ പദ്ധതിയെന്ന് ബിജെപി മന്ത്രി

ലോക സുന്ദരി പട്ടം ഹരിയാനക്കാരിക്ക് ലഭിക്കാന്‍ കാരണം സര്‍ക്കാര്‍ പദ്ധതിയെന്ന് ബിജെപി മന്ത്രി
Summary
പതിനേഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്ക് ഒരു ഹരിയാനക്കാരിയിലൂടെ ലോക സുന്ദരി പട്ടം എത്തിയതിന് കാരണം ബിജെപി സര്‍ക്കാരിന്റെ പദ്ധതിയെന്ന് മന്ത്രി.

പതിനേഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്ക് ഒരു ഹരിയാനക്കാരിയിലൂടെ ലോക സുന്ദരി പട്ടം എത്തിയതിന് കാരണം ബിജെപി സര്‍ക്കാരിന്റെ പദ്ധതിയെന്ന് ഹരിയാന മന്ത്രി. ഹരിയാന വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിനാണ് മാനുഷി ചില്ലറുടെ ലോക സുന്ദരി പട്ടത്തിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിന്റെ പദ്ധതിക്ക് നല്‍കിയത്.

ലോക സുന്ദരി പട്ടം ഹരിയാനക്കാരിക്ക് ലഭിക്കാന്‍ കാരണം സര്‍ക്കാര്‍ പദ്ധതിയെന്ന് ബിജെപി മന്ത്രി

ബിജെപി സര്‍ക്കാര്‍ ആവിഷ്‍കരിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ വിജയമാണ് മാനുഷിയുടെ നേട്ടത്തിന് കാരണമെന്ന് കവിത പറയുന്നു. മാനുഷിയുടെ നേട്ടം കാണിക്കുന്നത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നാണ്. മാനുഷിയുടെ വിജയം, സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ അഭിമാനം ഉയര്‍ത്തുമെന്നും കവിത പറഞ്ഞു. ഇതേസമയം, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു, മാനുഷിയുടെ നേട്ടം ഹരിയാനയിലെ പെണ്‍കുട്ടികള്‍ എല്ലാ മേഖലയിലും മികച്ചവരാണെന്ന് വ്യക്തമാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് മാനുഷിയെന്നും മന്ത്രി പറഞ്ഞു.