LiveTV

Live

National

ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പാക് ഡിഫന്‍സ് അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു

ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പാക് ഡിഫന്‍സ് അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു
Summary
പാകിസ്താൻ ഡിഫൻസ് എന്ന വേരിഫൈഡ് അക്കൗണ്ടാണ് ട്വിറ്റർ മരവിപ്പിച്ചത്.

ഇന്ത്യൻ പെൺകുട്ടിയുടെ മോർഫിങ് ചിത്രം പോസ്റ്റു ചെയ്ത പാക് അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. പാകിസ്താൻ ഡിഫൻസ് എന്ന വേരിഫൈഡ് അക്കൗണ്ടാണ് ട്വിറ്റർ മരവിപ്പിച്ചത്. പാകിസ്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും രാജ്യത്തെ പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പേജാണിത്.

ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പാക് ഡിഫന്‍സ് അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു

ഡൽഹി യൂണിവേഴ്സിറ്റിയിലെ മനശാസ്ത്ര വിദ്യാർഥിനിയായ കവാൽപ്രീത് കൗർ ആണ് ചിത്രത്തിൽ കാണുന്ന പെൺകുട്ടി. ''ഞാന്‍ ഒരു ഇന്ത്യന്‍ പൌരയാണ്. ഞാന്‍ നമ്മുടെ ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും''- ഇതായിരുന്നു കൌറിന്റെ കൈകളിലുണ്ടായിരുന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. എന്നാല്‍ പാക് ഡിഫന്‍സ് ഇത് 'ചെറുതാ'യൊന്ന് എഡിറ്റ് ചെയ്തു. കൌറിന്റെ പ്ലക്കാര്‍ഡിലെ വാക്കുകള്‍ മൊത്തമായി മായ്ച്ച് അതിന് പകരം അവിടെ '' ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. പക്ഷേ ഞാന്‍ ഇന്ത്യയെ വെറുക്കുന്നു. കാരണം ഇന്ത്യ ഒരു സാമ്രാജ്യത്വ ഭരണകൂടമാണ്. നാഗാലാന്‍ഡ്, കശ്മീര്‍, മണിപ്പൂര്‍, ഹൈദരാബാദ്, ജുനാഗഡ്, സിക്കിം, മിസോറാം, ഗോവ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണ്'' - ഇങ്ങനെ കൂട്ടിച്ചേര്‍ത്തൊട്ടിച്ചു.

എന്നാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കണ്ണുകെട്ടാന്‍ മാത്രം പാക് ഡിഫന്‍സ് പേജിനായില്ല. ചിത്രത്തിന്റെ ഒറിജിനല്‍ ഇന്ത്യന്‍ ടെക്കികള്‍ തപ്പിയെടുത്തതോടെ പാക് ഡിഫന്‍സ് പേജിനെതിരെ പരാതികളുടെ പ്രവാഹമായി. ഒടുവില്‍ അവര്‍ ഈ ചിത്രം പേജില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ പരാതികള്‍ അവിടം കൊണ്ട് അവസാനിക്കാതെ വന്നതോടെയാണ് ട്വിറ്റര്‍ പാക് ഡിഫന്‍സിന്റെ പേജ് സസ്‍പെന്‍ഡ് ചെയ്തത്.