LiveTV

Live

National

മഹാരാഷ്ട്ര സര്‍ക്കാരും രാംദേവും 25,000 കോടി രൂപയുടെ പശു പദ്ധതിക്ക്

മഹാരാഷ്ട്ര സര്‍ക്കാരും രാംദേവും 25,000 കോടി രൂപയുടെ പശു പദ്ധതിക്ക്
Summary
പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന്​ വിദർഭയിൽ 1000 ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി

പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന്​ വിദർഭയിൽ 1000 ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസിനോട്​ ആവശ്യപ്പെട്ടു. പശുക്കളുമായി ബന്ധപ്പെട്ട്​ തുടങ്ങുന്ന 25000 കോടി രൂപയുടെ പദ്ധതിക്ക്​ ഹേതിയിൽ സ്ഥലം അനുവദിക്കണമെന്നാണ്​ ആവശ്യം. രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി ​ചേർന്ന്​ പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെന്നും നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. 10,000 ​പശുക്കളെ വാങ്ങി പശുക്കളെ ഉൽ​പാദിപ്പിക്കുന്ന കേന്ദ്രം വികസിപ്പിച്ച്​ പാലും പാലുത്പന്നങ്ങളും നിർമിക്കാനാണ്​ പദ്ധതിയെന്ന്​ നിതിൻ ഗഡ്​കരി വിശദീകരിക്കുന്നു.

മഹാരാഷ്ട്ര സര്‍ക്കാരും രാംദേവും 25,000 കോടി രൂപയുടെ പശു പദ്ധതിക്ക്

എന്നാൽ കേന്ദ്രമന്ത്രിയുടെ ആവശ്യം ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പാകെ എത്തിയിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ഹേതിയിൽ നിലവിൽ പശു ഉൽപാദന കേന്ദ്രമുണ്ടെന്ന്​ വാർധ കലക്ടർ ശൈലേഷ്​ നവാൽ പറഞ്ഞു. ഇത്​ വികസിപ്പിക്കണമെന്ന്​ ഒരു നിർദേശമുണ്ട്​. എന്നാൽ അത്​ മൃഗ സംരക്ഷണ വകുപ്പ്​ വഴി വന്നതാണെന്നും കേന്ദ്രമന്ത്രി വഴി നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ​ഹേതിയിൽ ബിസിനസ്​ സംരംഭമല്ല, സേവന സംരംഭം തുടങ്ങാനാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പതഞ്ജലി ആചാര്യൻ ബാലകൃഷ്​ണ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്​ റിപ്പോർട്ട്​ ചെയ്തു. മുഖ്യമന്ത്രിക്ക്​ സമർപ്പിക്കാൻ വിശദമായ പദ്ധതി വിവരങ്ങൾ നൽകാൻ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടെന്നും ബാലകൃഷ്ണ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.