LiveTV

Live

National

വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Summary
മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിപ്പിപ്പിച്ച എ.എസ്.ഐ കുടുങ്ങി. മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്‌ഐ ഹസനാണ് ജില്ലാ ആസ്ഥാനത്തുള്ശള ആര്‍മ്ഡ് റിസര്‍വവ് യൂണിറ്റില്‍ വച്ച് വനിതാ ഹോംഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വെള്ള ബനിയനും പച്ച പാന്റും ധരിച്ച് ബഞ്ചില്‍ കമിഴ്ന്ന് കിടക്കുന്ന ഹസനെ വീഡിയോയില്‍ കാണാം. ഇയാളെ കാക്കി സാരി ധരിച്ച പൊലീസ് ഉദ്യോഗസ്ഥ മസാജ് ചെയ്യുന്നുമുണ്ട്. ഡ്യൂട്ടിക്കിടയിലായിരുന്നു പൊലീസുകാരന്റെ സുഖവാസം.

സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് എസ്പി വിജയകുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.