LiveTV

Live

National

യുപിയില്‍ ബിജെപിക്ക് തലവേദനയായി രാഷ്ട്രപതിയുടെ മരുമകള്‍ വിമത സ്ഥാനാര്‍ഥി

യുപിയില്‍ ബിജെപിക്ക് തലവേദനയായി രാഷ്ട്രപതിയുടെ മരുമകള്‍ വിമത സ്ഥാനാര്‍ഥി
Summary
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മരുമകള്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മരുമകള്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലാണ് കോവിന്ദിന്റെ മരുമകള്‍ ദീപ കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കാണ്‍പുര്‍ ദെഹത് ജില്ലയിലെ ജിന്‍ജാകില്‍ നിന്നാണ് ദീപ മത്സരിക്കുക. ചെയര്‍പേഴ്‍സണ്‍ സ്ഥാനത്തേക്കാണ് ദീപ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

യുപിയില്‍ ബിജെപിക്ക് തലവേദനയായി രാഷ്ട്രപതിയുടെ മരുമകള്‍ വിമത സ്ഥാനാര്‍ഥി

ബിജെപി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വിമതയായി മത്സരിക്കാന്‍ ഉറച്ച് ദീപ മുന്നോട്ടുപോയത്. ബിജെപി പ്രാദേശിക ഘടകത്തില്‍ നിന്ന് പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണമല്ലയുണ്ടായതെന്ന് ദീപയുടെ കുടുംബം പറഞ്ഞു. രാഷ്ട്രപതി കോവിന്ദിന്റെ മരുമകന്‍ പങ്കജിന്റെ ഭാര്യയാണ് ദീപ. ചെയര്‍പേഴ്‍സണ്‍ സ്ഥാനത്തേക്ക് മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രാദേശിക ഘടകം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദീപയെ പാര്‍ട്ടിയിലെ മറ്റേതെങ്കിലും പദവിയിലേക്ക് പരിഗണിക്കാമെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വിമത സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

പ്രദേശത്ത് സരോജിനി ദേവി എന്ന സ്ത്രീക്കാണ് കൂടുതല്‍ ജനപിന്തുണയുള്ളതെന്നും അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ദീപയുടെ വിമത സ്ഥാനാര്‍ഥിത്വം ബിജെപിക്ക് തലവേദനയായതോടെ ഇവരെ അനുനയിപ്പിക്കാനും പത്രിക പിന്‍വലിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നേതൃത്വം തുടങ്ങിക്കഴിഞ്ഞു.