LiveTV

Live

National

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​രം, രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണം; മന്‍മോഹന്‍ സിങ്

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​രം, രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണം; മന്‍മോഹന്‍ സിങ്
Summary
ഒ​രു സ്ഥാ​പ​നം എ​ന്ന​നി​ല​യി​ൽ റി​സ​ർ​വ് ബാ​ങ്കി​ന്റെ വി​ശ്വാ​സ്യ​ത​യ്ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​നം

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിംങ്. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ബ്ലൂംബെര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ സിങിന്റെ നിരീക്ഷണം. മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ബ​ദ്ധം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആവശ്യപ്പെട്ടു.

ഒ​രു സ്ഥാ​പ​നം എ​ന്ന​നി​ല​യി​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​നം. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​വി​ഭാ​ഗ​മാ​ണ് നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ച്ച​ത്. സാ​മ്പ​ത്തി​ക സൂ​ചി​ക​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ നാ​ശ​മാ​ണ് വ്യാ​വ​സാ​യി​ക രം​ഗ​ത്തു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പണം നേരിട്ട് കൈമാറുന്ന ഇടപാടുകള്‍ കുറച്ച് കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ സാധിച്ചില്ല. ബലപ്രയോഗവും ഭീഷണിയും റെയ്ഡുകളും വിപരീത ഫലമുണ്ടാക്കി. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം ചെറുകിട വ്യവസായങ്ങള്‍ക്ക് വളര്‍ച്ച പ്രാപിക്കാന്‍ സഹായകമാണോയെന്ന് വ്യക്തമല്ല. ചെറുകിട വ്യവസായങ്ങള്‍ വളര്‍ച്ച പ്രാപിക്കേണ്ടതും കാര്യക്ഷമത കൈവരിക്കേണ്ടതും പ്രധാനമാണെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.