LiveTV

Live

National

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ട്, പരാജയപ്പെടുത്തുന്നതില്‍ കേരളം മാതൃക; കമല്‍ഹാസന്‍

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ട്, പരാജയപ്പെടുത്തുന്നതില്‍ കേരളം മാതൃക; കമല്‍ഹാസന്‍
Summary
ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന വാദം നിഷേധിക്കാനാവില്ലെന്ന് പ്രശസ്ത ചലച്ചിത്ര താരം കമല്‍ഹാസന്‍. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയവത്കരണത്തെ കുറിച്ച് തന്റെ നിലപാട് ആരാഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം.

ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതി.

നേരത്തെ ഹിന്ദു, വലത് സംഘടനകള്‍ അക്രമത്തെ പിന്തുണച്ചിരുന്നില്ല. എതിര്‍കക്ഷികളെ ആശയപരമായി നേരിടാനായിരുന്നു അവര്‍ തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ മസില്‍ പവര്‍ കാണിക്കാനാണ് അവരുടെ ശ്രമം.തീവ്രവാദ കേസുകളിലൊന്നും ഹിന്ദുക്കളെ കുറ്റക്കാരായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന പ്രതിവാദത്തിനും കമല്‍ഹാന്‍ മറുപടി നല്‍കി. വലത് സംഘടനകളെ തീവ്രവാദം ബാധിച്ചിട്ടില്ലെന്ന കാര്യം അവര്‍ക്ക് പോലും നിഷേധിക്കാനാവില്ല. വലത് സംഘടനാ ക്യാമ്പുകളേയും ഇത് ബാധിച്ചിട്ടുണ്ടെന്നും ഇത് നല്ലതിനാവില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

.@ikamalhaasan must apologise for hurting Hindu civilisation ,defaming it , trying to create provocation for his petty political end.

— Prof Rakesh Sinha (@RakeshSinha01) November 2, 2017