LiveTV

Live

National

എത്ര കള്ളപ്പണക്കാരെ ജയിലിലടച്ചു ? ഒരാളുടെയെങ്കിലും പേര് പറയാമോ ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

എത്ര കള്ളപ്പണക്കാരെ ജയിലിലടച്ചു ? ഒരാളുടെയെങ്കിലും പേര് പറയാമോ ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍
Summary
ഗുജറാത്തിലെ ഭറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കര്‍ഷകരുടെ പ്രശ്നങ്ങളും കള്ളപ്പണവുമൊക്കെ രാഹുല്‍ മോദിക്കെതിരെ ആയുധമാക്കി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ഭറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കര്‍ഷകരുടെ പ്രശ്നങ്ങളും കള്ളപ്പണവുമൊക്കെ രാഹുല്‍ മോദിക്കെതിരെ ആയുധമാക്കി.

എത്ര കള്ളപ്പണക്കാരെ ജയിലിലടച്ചു ? ഒരാളുടെയെങ്കിലും പേര് പറയാമോ ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ഗുജറാത്തിലെ കര്‍ഷകര്‍ കണ്ണീരൊഴുക്കുകയാണെന്നും പരാതി പറയുമ്പോള്‍ അവരെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടമെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം കോളജുകളും കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ സാധാരണക്കാരുടെ മക്കള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കുകയെന്നത് സ്വപ്നം മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷമായി. കള്ളപ്പണക്കാരെ പിടികൂടുമെന്നും ജയിലിലടക്കുമെന്നുമൊക്കെ മോദി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്ര കാലത്തിനുള്ളില്‍ എത്ര കള്ളപ്പണക്കാരെ ജയിലിടച്ചിട്ടുണ്ട് ? സ്വിസ് ബാങ്ക് അക്കൌണ്ടുള്ള കള്ളപ്പണക്കാരില്‍ എത്ര പേര്‍ ജയിലിലുണ്ട് ? - രാഹുല്‍ ചോദിച്ചു. അത്തരത്തില്‍ ജയിലിലായ ഒരാളുടെയെങ്കിലും പേര് നിങ്ങള്‍ക്ക് പറയാമോയെന്നും മോദിയെ രാഹുല്‍ വെല്ലുവിളിച്ചു. എന്തിനേറെ, കോടികളുടെ ബാധ്യത ബാക്കിവെച്ച് ഇംഗ്ലണ്ടിലേക്ക് കടന്ന വിജയ് മല്യ ആഡംബര ജീവിതം നയിക്കുകയാണ്. നോട്ട് നിരോധവും ജിഎസ്‍ടിയും നടപ്പാക്കിയത് മൂലം രാജ്യത്തെ വ്യാപാരികള്‍ ദുരിതം പേറുകയാണെന്നും രാഹുല്‍ പറഞ്ഞു.