LiveTV

Live

National

വന്ദേമാതരം നോക്കിപ്പാടാന്‍ പോലുമറിയാത്ത ബിജെപി വക്താവ്; പാട്ട് കേട്ട് ചാനല്‍ സ്റ്റുഡിയോയില്‍ കൂട്ടച്ചിരി

വന്ദേമാതരം നോക്കിപ്പാടാന്‍ പോലുമറിയാത്ത ബിജെപി വക്താവ്; പാട്ട് കേട്ട് ചാനല്‍ സ്റ്റുഡിയോയില്‍ കൂട്ടച്ചിരി
Summary
ദേശഭക്തി ഗാനങ്ങള്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വാശി പിടിക്കുന്നതും മുറവിളി കൂട്ടുന്നതുമൊക്കെ ബിജെപി നേതാക്കളാണ്

ദേശഭക്തി ഗാനങ്ങള്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വാശി പിടിക്കുന്നതും മുറവിളി കൂട്ടുന്നതുമൊക്കെ ബിജെപി നേതാക്കളാണ്. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് തെറ്റ് കൂടാതെ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് പ്രസക്തം. കാരണം ചരിത്രം പരിശോധിച്ചാല്‍ അതിനുള്ള ഉത്തരമുണ്ട്.

വന്ദേമാതരം നോക്കിപ്പാടാന്‍ പോലുമറിയാത്ത ബിജെപി വക്താവ്; പാട്ട് കേട്ട് ചാനല്‍ സ്റ്റുഡിയോയില്‍ കൂട്ടച്ചിരി

എന്നാല്‍ ദേശീയഗാനത്തിന് ശേഷം വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബിജെപി നേതാക്കളില്‍ ചിലര്‍ക്ക് അത് നോക്കി വായിക്കാന്‍ പോലും അറിയില്ല എന്നതാണ് വസ്തുത. സാധാരണ പ്രവര്‍ത്തകനല്ല, ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട വക്താവിന് പോലും വന്ദേമാതരം അറിയില്ലെന്നാണ് ചാനല്‍ സ്റ്റുഡിയോയില്‍ വെല്ലുവിളിച്ച് പാടിയ നവിന്‍ കുമാര്‍ സിങിന്‍റെ അനുഭവം തെളിയിക്കുന്നത്. ചാനല്‍ ചര്‍ച്ചക്കിടെ ഓള്‍ ഇന്ത്യ മുസ്‍ലിം പേഴ്‍സണല്‍ ലോ ബോര്‍ഡ് അംഗം മുഫ്തി ഇജാസ് അര്‍ഷാദ് ക്വാസ്മിയാണ് നവിന്‍ കുമാറിനോട് വന്ദേമാതരം പാടി ദേശഭക്തി തെളിയിക്കാന്‍ വെല്ലുവിളിച്ചത്.

കുറച്ച് നേരം ഉരുണ്ടു കളിച്ചെങ്കിലും പാടാതെ തരമില്ലെന്ന് ഉറപ്പായപ്പോഴാണ് നവിന്‍ രണ്ടും കല്‍പ്പിച്ച് വന്ദേമാതരം പാടിയത്. ആദ്യം പാടിയപ്പോള്‍ തെറ്റി, മുഴുമിപ്പിക്കാനായില്ല. ഇതോടെ ഫോണില്‍ നോക്കി പാടാന്‍ അവതാരകന്‍ അവസരം നല്‍കി. എന്നാല്‍ ഫോണിലെ വരികളില്‍ നോക്കി പാടിയപ്പോഴും തെറ്റാതെ പാടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, വരികള്‍ തെറ്റിച്ചും വാക്കുകള്‍ തെറ്റിച്ചുമായിരുന്നു ആലാപനം. വന്ദേമാതരത്തിനിടെ സുനാമിയും പുല്‍കിസിയാം തുടങ്ങിയ വാക്കുകളും കയറി വന്നതോടെ സ്റ്റുഡിയോയില്‍ കൂട്ടച്ചിരിയും ഉയര്‍ന്നു. ഏതായാലും ബിജെപി നേതാവിന്‍റെ വന്ദേമാതരം ആലാപനം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.